ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ്
പ്രശസ്ത ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന്(62) കോവിഡ് 19 സ്ഥിരീകരിച്ചു. ഗായകന്റെ ഔദ്യോഗിക ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന ടീം വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ” നിര്‍ഭാഗ്യവശാല്‍ സാനുവിന് കോവിഡ് പോസ്റ്റീവാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കുക” എന്നാണ് കുറിപ്പില്‍ പറയുന്നത്. 90കളിലെ വളരെ തിരക്കുള്ള ഗായകനായിരുന്നു കുമാര്‍ സാനു. ആഷിഖി, 1942 എ ലവ് സ്റ്റോറി, പര്‍ദേസ് എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ ഒരു തലമുറ തന്നെ ഏറ്റെടുത്ത പാട്ടുകളായിരുന്നു.