Kerala News

തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം

  • 4th March 2021
  • 0 Comments

ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം.ഇന്നലെയാണ് ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത് കേരളത്തില്‍ നിന്നുള്ള മൂന്ന് ദേശീയ നിര്‍വാഹക സമതി അംഗങ്ങളില്‍ തഴഞ്ഞത് ശോഭാ സുരേന്ദ്രനെ മാത്രമാണ്. വി. മുരളീധരനും പി.കെ. കൃഷ്ണദാസും 16 അംഗ കമ്മിറ്റിയില്‍ ഇടം നേടി. കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ. ശ്രീധരനെ പോലും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന കേന്ദ്രനിര്‍ദേശം […]

Kerala News

ബിജെപി സംസ്ഥാന ഭാരവാഹി യോഗം തൃശ്ശൂരില്‍; പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

  • 29th January 2021
  • 0 Comments

ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാതെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. എന്നാല്‍ ശോഭ സുരേന്ദ്രനുമായി പ്രശ്നമില്ലെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. തൃശൂരിലാണ് സംസ്ഥാന ഭാരവാഹി യോഗം നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് ശോഭ സുരേന്ദ്രന്‍ പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ബി.ജെ.പി നേടാതിരുന്നത് സംസ്ഥാനത്തെ ഗ്രൂപ്പ് വഴക്കാണെന്ന് കാണിച്ച് ശോഭ […]

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ ശോഭ സുരേന്ദ്രന്‍ നയിക്കുമെന്ന് കെ സുരേന്ദ്രന്‍

  • 12th November 2020
  • 0 Comments

വരാന്‍ പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ ശോഭ സുരേന്ദ്രന്‍ നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് ശോഭയെന്നും പാര്‍ട്ടിയില്‍ വിഭാഗിയതയുണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട്് പറഞ്ഞു. ‘ശോഭ സുരേന്ദ്രന്‍ ബി.ജെ.പിയിലെ ഏറ്റവും കരുത്തയായ വനിതാനേതാവാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ല. ഞങ്ങള്‍ ഒരു കുടുംബമാണ്. ആ കുടുംബത്തില്‍ ആളുകള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും. പക്ഷെ മാധ്യമങ്ങള്‍ പറയുന്നത് പോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കമല്ല. അങ്ങനെ ഒരു സംഭവമേയില്ല. ശോഭ സുരേന്ദ്രന്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ […]

ബിജെപിയില്‍ ചേരിപ്പോര് രൂക്ഷം; സുരേന്ദ്രനെതിരെ കൂടുതല്‍ പേര്‍

  • 5th November 2020
  • 0 Comments

കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൂടുതല്‍ ബിജെപി നേതാക്കള്‍. ശോഭ സുരേന്ദ്രനും പി എം വേലായുധനും പിന്നാലെ കെ പി ശ്രീശനും പരസ്യ വിമര്‍ശനമുന്നയിച്ചു. മറ്റ് നിവൃത്തിയില്ലാത്തതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വരുന്നതെന്നും പരാതികള്‍ പരിഹരിക്കണമെന്നും കെ പി ശ്രീശന്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു. ആദ്യം ശോഭ സുരേന്ദ്രന്‍ പിന്നെ പി എം വേലായുധന്‍ ഇപ്പോള്‍ കെ പി ശ്രീശന്‍. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ സംസ്ഥാന അധ്യക്ഷനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്ന അസാധാരണ കാഴ്ചയാണ് സംസ്ഥാന ബിജെപിയില്‍. അതും തദ്ദേശഭരണ […]

പരസ്യമായി നേതൃത്വത്തിനെതിരെ; വിഴുപ്പലക്കലിന് നിന്നു കൊടുക്കില്ലെന്നും ശോഭ സുരേന്ദ്രന്‍

  • 29th October 2020
  • 0 Comments

ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെയാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്, പാര്‍ട്ടിയിലെ കീഴ്‌വഴക്കം ലംഘിച്ചുള്ള നടപടിയാണിതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. ആരുടേയും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല. കാര്യങ്ങള്‍ ഒളിച്ചുവെക്കാനും ഒരുക്കമല്ല. പൊതുരംഗത്ത് തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. വാളയാര്‍ കേസില്‍ സമരത്തിലുളള മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശോഭ സുരേന്ദ്രന്‍ […]

error: Protected Content !!