National News

ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി;മോദി നാളെ കൊച്ചിയിൽ

  • 13th February 2021
  • 0 Comments

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേരള ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ തേടിയാണ് ശോഭാ സുരേന്ദ്രന്‍ മോദിയെ കണ്ടത്. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ശോഭ പരാതിപ്പെട്ടു. നാളെ കൊച്ചിയിലെത്തുന്ന മോദി സംസ്ഥാന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നായിരുന്നു ശോഭയുടെ പ്രതികരണം.ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് […]

Kerala News

സന്ദീപ് വാര്യര്‍ പാലക്കാട്,ബി ഗോപാലകൃഷ്ണന്‍ തൃശ്ശൂരില്‍, ശോഭാ സുരേന്ദ്രന്‍ വര്‍ക്കലയില്‍; ബിജെപി സാധ്യത പട്ടിക പുറത്ത്

  • 8th February 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ബിജെപി. ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ മത്സരിച്ചേക്കും. പാലക്കാടും മത്സരിക്കാനുള്ള സാധ്യതയുണ്ട്. കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഇക്കുറി കുമ്മനം രാജശേഖരന്‍ മത്സരിക്കും. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാവും. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ആറ്റിങ്ങലില്‍ സുധീര്‍, പാറശാലയില്‍ കരമന ജയന്‍, കോവളത്ത് എസ് സുരേഷ് എന്നിവര്‍ മത്സരിച്ചേക്കും. ചാത്തന്നൂരില്‍ ബിബി ഗോപകുമാര്‍, […]

ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം ഇപ്പോൾ ബി ജെ പിയുടെ പരിഗണനയിൽ ഇല്ല; കെ.എസ് രാധാകൃഷ്ണന്‍

  • 13th January 2021
  • 0 Comments

ശോഭാ സുരേന്ദ്രനുമായി ബന്ധപ്പട്ട് നിലനില്‍ക്കുന്ന പ്രശ്‌നം പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്ന് ബി.ജെ.പി നേതാവ് ഡോ. കെ. എസ് രാധാകൃഷ്ണന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും പ്രധാന നേതാക്കളെല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും പാര്‍ട്ടിയുടെ ഒരു യോഗത്തിലും അജണ്ടയായിട്ടില്ല. എന്നാല്‍ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഇടമുള്ള നേതാവാണെന്നും അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്നും കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍റെ പരാതികള്‍ ഗൌനിക്കേണ്ടതില്ലെന്ന് സുരേന്ദ്രന്‍ വിഭാഗം

  • 21st December 2020
  • 0 Comments

ശോഭാ സുരേന്ദ്രന്‍റെ പരാതികള്‍ ഗൌനിക്കാതെ മുന്നോട്ട് പോകാന്‍ കെ. സുരേന്ദ്രന്‍ പക്ഷ തീരുമാനം. ബിജെപി കേന്ദ്ര നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതിരുന്ന ശോഭയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുരേന്ദ്രന്‍ വിഭാഗം ദേശീയ നേതാക്കളെ അറിയിച്ചു. ആറ്റിങ്ങല്‍, പാലക്കാട് എന്നിവിടങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകാന്‍ ശോഭാ സുരേന്ദ്രനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പ്രചാരണത്തിനില്ലെന്നായിരുന്നു ശോഭയുടെ നിലപാട്. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ശോഭ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് […]

ശോഭാ സുരേന്ദ്രൻ വിഷയം ഇന്നത്തെ നേതൃയോഗത്തിൽ ചർച്ചയാവില്ല;പാർട്ടിയിലെ തർക്കം മാധ്യമസൃഷ്ടി -കെ സുരേന്ദ്രൻ

  • 20th November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ഇന്നത്തെ യോഗത്തിന്റെ അജണ്ട. ശോഭാ സുരേന്ദ്രൻ വിഷയം ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ ചർച്ചയാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ല. തർക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ഇന്നത്തെ യോഗത്തിന്റെ അജണ്ട. ശോഭാ സുരേന്ദ്രൻ വിഷയം ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ ചർച്ചയാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ല. തർക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് […]

Kerala News

ബിജെപി ഉൾപോര് ഒത്തുതീർപ്പിലേക്ക്;ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും

  • 13th November 2020
  • 0 Comments

സംസ്ഥാന ബിജെപിയിലെ പോരിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ പുതിയ ഫോർമുലയുമായി ബിജെപി. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ ഉപാധ്യക്ഷനായിരുന്ന എ.എൻ. രാധാകൃഷ്ണനെ ഇത്തരത്തിൽ കോർ കമ്മിറ്റി അംഗമാക്കി പ്രശ്‌നപരിഹാരം കണ്ടിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മറ്റൊരു നേതാവായ പി.എം. വേലായുധന്റെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായ ഒഴിവിൽ പി.എം. വേലായുധനെ പരിഗണിക്കാനാണ് ആലോചന. അതേസമയം, പരസ്യപ്രതികരണം നടത്തിയവർക്ക് വഴങ്ങുന്നത് പിന്നീട് […]

സ്ഥാനമോഹി എന്ന് വിളിക്കുന്നതില്‍ ദുഃഖമില്ല;ആരോപണങ്ങളെ ചിരിച്ചുകൊണ്ട്നേരിടും – ശോഭ സുരേന്ദ്രന്‍

  • 11th November 2020
  • 0 Comments

ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍. സ്ഥാനമോഹി എന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇല്ലാത്ത കാലത്താണ് പാര്‍ട്ടിയിലെത്തിയത്. ആരോപണങ്ങളെ ചിരിച്ചുകൊണ്ട് നേരിടുമെന്നും ശോഭ. ചിലത് തുറന്നുപറയാനുണ്ടെന്നും വളച്ചുകെട്ടില്ലാതെ പിന്നീട് പറയുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും ശോഭാ സുരേന്ദ്രന്‍. ബിജെപിക്ക് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇല്ലാത്ത കാലത്താണ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത് എന്നും ശോഭ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ എതിർപ്പ്;പാർട്ടിയ്ക്കുള്ളിൽ പുറത്തു കാണുന്ന അത്ര വലിയ പ്രശ്നമില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി

ശോഭാ സുരേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പാർട്ടി കേന്ദ്ര സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതികരണമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ഇതു സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ പുറത്തു കാണുന്ന അത്ര വലിയ പ്രശ്നമില്ല. ശോഭാ സുരേന്ദ്രന്റെ പരാതി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തൊന്നും കിട്ടിയില്ല. ഊഹാപോഹങ്ങൾക്ക് പരസ്യ മറുപടിയില്ല. അത് പാർട്ടി രീതിയല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കുറച്ചു ദിവസം മുമ്പാണ് […]

Kerala

കളി ഞങ്ങള്‍ തുടങ്ങുകയാണ്, തടുക്കാന്‍ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാന്‍ സാധ്യതയില്ല; ശോഭ സുരേന്ദ്രന്‍

പാലക്കാട്: ബിജെപി അദ്ധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി പ്രഖ്യാപിച്ചതോടെ ബിജെപി അധ്യക്ഷ സ്ഥാനത്തിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ തുടങ്ങി. അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ കെല്‍പ്പുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും താത്പര്യമുള്ള ഒരു വ്യക്തി പാര്‍ട്ടി പ്രസിഡന്റിന്റെ പദവിയില്‍ എത്തും. ക്യാപ്റ്റന്‍ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിക്കകത്തുണ്ട്. ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരും. അധികാരത്തിന്റെ തണലിലിരുന്ന്കൊണ്ടാണ് ഇരുമുന്നണികളും ഞങ്ങളെ […]

error: Protected Content !!