ഏക് നാഥ് ഷിൻഡെ ‘നോട്ട് റീച്ചബിൾ’ശിവസേന വിമതരും റിസോട്ടിൽ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുലാസില്‍?
മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെ 12 ശിവസേന എംഎൽഎമാരുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോർട്ടിലേക്ക് മാറിയതായി റിപ്പോർട്ട്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറുമെന്നാണ് സൂചനകള്‍.കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചതിന് പിന്നാലെയാണ് വിമതരെ കാണാതായത്. കൂടുതല്‍ ശിവസേന എംഎല്‍എമാരെ ഗുജറാത്തിലേക്ക് കടത്താനുള്ള നീക്കങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാടകീയ നീക്കങ്ങള്‍ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. […]
