മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി തുലാസില്‍, വിമത എം എല്‍ എമാര്‍ ഗുവാഹത്തില്‍, 40 എംഎല്‍എമാര്‍ തന്റെ ഒപ്പമെന്ന് ഷിന്‍ഡെ
മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി കൊണ്ട് വിമത നീക്കം. ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ശിവസേനയിലെ പിളര്‍പ്പ് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വിമത എം എല്‍ എമാര്‍ ഗുവാഹത്തിയിലെ ഹോട്ടലിലെത്തിയിട്ടുണ്ട്. വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ആണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയത്. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്. […]