Kerala kerala Trending

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജര്‍; മോഡല്‍ സൗമ്യയും എക്സൈസ് ഓഫീസില്‍

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എക്സൈസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരായി സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോയും. ഇന്ന് രാവിലെ പത്തിന് ഹാജരാകാനായിരുന്നു ഇരുവരോടും എക്സൈസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ എട്ട് മണിയോടെ തന്നെ താരങ്ങള്‍ ആലപ്പുഴയിലെ എക്സൈസ് ഓഫീസില്‍ ഹാജരാകുകയായിരുന്നു. ബംഗളൂരുവില്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ ആണെന്നും ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്നുമുള്ള നിബന്ധനയും എക്സൈസിന് മുന്നില്‍ ഷൈന്‍ ടോം ചാക്കോ വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയില്‍ അറസ്റ്റിലായ […]

Entertainment Kerala kerala

ഷൈന്‍ ടോം ചാക്കോയുടെ ലഹരി കേസ്; അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു

ഷൈന്‍ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചു. സെന്‍ട്രല്‍ എസി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നോര്‍ത്ത് സിഐ ഡാന്‍സാഫ് സംഘം സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടും. ബാങ്ക് അക്കൗണ്ട്, ഫോണ്‍ രേഖകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുന്നു. ഇന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും പരാതി വന്നു. പുതുമുഖ നടിയാണ് പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന്‍ ലൈംഗീകചുവയോടെ […]

Kerala kerala

താന്‍ ഉപയോഗിക്കുന്നത് കഞ്ചാവും മെത്താഫെറ്റമിനും; ലഹരി എത്തിച്ചു നല്‍കുന്നത് സിനിമയിലെ സഹപ്രവര്‍ത്തകര്‍; ഷൈന്‍ ടോം

കൊച്ചി: ഉപയോഗിക്കുന്ന ലഹരി പദാര്‍ഥങ്ങളുടെ പേര് വെളിപ്പെടുത്തി അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ. താന്‍ കഞ്ചാവും മെത്താഫെറ്റമിനുമാണ് ഉപയോഗിക്കാറുള്ളതെന്ന് നടന്‍ പൊലീസിന് മൊഴി നല്‍കി. ലഹരി എത്തിച്ചുനല്‍കുന്നത് സിനിമയിലെ സഹപ്രവര്‍ത്തകരാണെന്നും നടന്‍ പറഞ്ഞു. ലഹരി വിമുക്തി കേന്ദ്രത്തില്‍ രണ്ടാഴ്ച ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ ഇവിടെനിന്നും ഇയാള്‍ ചാടിപ്പോവുകയായിരുന്നു. കൂത്താട്ടുകുളത്തെ ലഹരി വിമുക്തി കേന്ദ്രത്തിലെ ചികിത്സ പൂര്‍ത്തിയാക്കാതെയാണ് ഷൈന്‍ ചാടിപ്പോയത്. കഴിഞ്ഞ വര്‍ഷമാണ് സംഭവം. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ […]

Kerala kerala

ഷൈന്‍ ടോമിന് ലഹരി ഇടപാടുകാരുമായി ബന്ധം; സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി

കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം. പ്രധാന ഡ്രഗ് ഡീലറായ സജീറുമായി പരിചയമുണ്ടെന്ന് നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പൊലീസ് കണ്ടെത്തി. ഷൈന്‍ ലഹരി ഇടപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാല്‍ ഇടപാടുകളുടെ രേഖകള്‍ പൊലീസ് കാണിച്ചതോടെ നടന്‍ പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നല്‍കിയത്. പല തവണയായി സജീറിന് പണം […]

Kerala kerala

ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍; വാട്‌സ് ആപ്പ് ചാറ്റുകള്‍ പരിശോധിക്കുന്നു

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോണില്‍ ആരെയൊക്കെ ബന്ധപ്പെട്ടു എന്ന് പരിശോധിക്കുകയാണ്. വാട്‌സ് ആപ്പ് ചാറ്റുകളും പരിശോധിക്കുന്നു. കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ട് എസിപി മാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത് എന്തിനെന്നതില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ചോദ്യം ചെയ്യല്‍. 32 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യുന്നത് . അതേസമയം പൊലീസ് സ്റ്റേഷനിലെത്തിയെ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

error: Protected Content !!