Trending

പദവികൾ ആർക്കും ആഗ്രഹിക്കാം;പക്ഷേ പാർട്ടി നടപടി പാലിക്കണം,എം പി മാരുടെ പ്രതികരണത്തിൽ താരിഖ് അൻവർ

  • 11th January 2023
  • 0 Comments

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ അടക്കമുള്ള എം പി മാരുടെ പ്രതികരണം ഉചിതമായില്ലെന്ന് എ.ഐ.സി.സി നിരീക്ഷകൻ താരീഖ് അൻവർ.മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം, പക്ഷേ പാർട്ടി നടപടി പാലിക്കണം. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡിനോട് ആണെന്നും താരീഖ് അൻവർ പറഞ്ഞു.കേരളത്തിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും താരീഖ് അൻവർ വ്യക്തമാക്കി. കെ.സുധാകരൻ തന്നെ കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.ശശി തരൂര്‍ അടക്കമുള്ള നേതാക്കളായിരുന്നു പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനാണ് […]

National News

ഫാറൂഖിന്റെ പ്രസംഗം,സുപ്രിയക്കൊപ്പമുള്ള സൗഹൃദ സംഭാഷണത്തിന് നേരെ ട്രോള്‍ മഴ,ട്രോളിയവർക്ക് തരൂരിന്‍റെ മറുപടി

  • 8th April 2022
  • 0 Comments

ലോക്സഭ സെഷനിടെ എന്‍സിപി എം.പി സുപ്രിയ സുലേയുമായി ശശി തരൂർ എം പി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന ശശി തരൂര്‍ മുന്നോട്ടാഞ്ഞ് മുന്‍ സീറ്റിലെ സുപ്രിയ സുലേയുമായി സംസാരിക്കുന്നത്.അല്ലു അര്‍ജുന്‍ സിനിമയിലെ ‘ശ്രീവള്ളി’ തുടങ്ങി നിരവധി സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ ട്രോളുകളായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി തന്നെ രംഗത്തെത്തി. ഫാറൂഖ് അബ്ദുള്ള ലോക്സഭയിൽ […]

Kerala News

ഇന്ധന വിലവര്‍ധന പ്രതിഷേധം;ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂര്‍

  • 26th February 2021
  • 0 Comments

സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂര്‍ പ്രതിഷേധിച്ചത്. ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്.

error: Protected Content !!