National News

ഔദ്യോഗിക സ്ഥാനാര്‍ഥിയില്ല,മത്സരം പാര്‍ട്ടിയെ ശക്തിപ്പെപ്പെടുത്താനെന്ന് തരൂർ,ആന്റണിയുടെ ഒപ്പ് ഖാര്‍ഗെക്ക്,ആരുടെയും ഒപ്പിന് പ്രത്യേകതയില്ലെന്നും തരൂർ

  • 30th September 2022
  • 0 Comments

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശശി തരൂര്‍ ജാര്‍ഖണ്ഡിലെ നേതാവ് കെ.എന്‍ ത്രിപാഠി എന്നിവര്‍ എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡ് പിന്തുണയോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്നത്.പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.തന്റെ സ്ഥാനാർഥിത്വം ലക്ഷക്കണക്കിന് പ്രവർത്തകരുടെ വികാരമാണ്. ഖർഗെ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇതൊരു […]

National News

ദിഗ്‌വിജയ് സിംഗ് പിന്മാറി;പോരാട്ടം തരൂരും ഖാര്‍ഗെയും തമ്മിൽ,നെഹ്റു കുടുംബത്തിൻ്റെ പിന്തുണ ഖാർഗെയ്ക്ക്

  • 30th September 2022
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിക്കുന്നതായും ദിഗ്‌വിജയ് സിങ് അറിയിച്ചു. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു.ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് ഖാര്‍ഗെ എത്തുന്നത്. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ്് മത്സരത്തിനില്ലെന്ന് ദിഗ് വിജയ് സിങ് അറിയിച്ചത്. ശശി തരൂർ എഐസിസി ആസ്ഥാനത്ത് […]

Kerala News

125 വർഷങ്ങൾക്ക് ശേഷം ഒരു മലയാളി മത്സരിക്കുമ്പോൾ കേരളത്തിന്‌ അഭിമാനം;ചെളിവാരി എറിയാതെ സുതാര്യമായ ഇലക്ഷൻ നടക്കട്ടെയെന്ന് ശബരി

  • 30th September 2022
  • 0 Comments

എഐസിസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എസ്.ശബരീനാഥൻ.ജനാധിപത്യ മാർഗത്തിലൂടെ കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് ഒരു നീണ്ട ഇടവേളക്ക് ശേഷം നടക്കുന്നത് സ്വാഗതാർഹമാണെന്ന് പറഞ്ഞ ശബരി നരേന്ദ്രമോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വർഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദൽ അദ്ദേഹം പറയുന്നുണ്ടെന്നും ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സഹായിക്കുമെന്നും വിവിധ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ കോർത്തിണക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം മെന്നും […]

National News

സഹപ്രവര്‍ത്തകര്‍ക്കിടയിലുള്ള സൗഹൃദ മത്സരം;ചിത്രം പങ്കുവെച്ച് തരൂർ

  • 29th September 2022
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌ സിംഗ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങളുടേത് എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമെന്ന് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചു. ദിഗ്‌വിജയ് സിംഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂര്‍, സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.’ഇന്ന് ഉച്ചയ്ക്കുശേഷം ദിഗ്‌വിജയ്‌ സിംഗ് കാണാനെത്തിയിരുന്നു. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തു. ശത്രുക്കളെ പോലെ പോരടിക്കില്ലെന്നും സഹപ്രവര്‍ത്തകര്‍ക്കിടയിലുള്ള സൗഹൃദ മത്സരമായി ഇതിനെ കാണുമെന്നും പരസ്പരം ഉറപ്പ് നല്‍കി. ആരുതന്നെ ജയിച്ചാലും കോണ്‍ഗ്രസിന്റെ […]

National News

അധ്യക്ഷനാവാനില്ല സോണിയയോട് മാപ്പുപറഞ്ഞെന്ന് ഗെലോട്ട്;അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം തരൂരും ദിഗ്വിജയ് സിങ്ങും തമ്മില്‍

  • 29th September 2022
  • 0 Comments

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.സോണിയ – അശോക് ഗെലോട്ട് കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പ്രതികരണം.രാജസ്ഥാനിലുണ്ടായ സംഭവവികാസങ്ങളിൽ നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിയോട് മാപ്പുചോദിച്ചതായി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് ദിഗ് വിജയ് സിംഗും ശശി തരൂരും തമ്മിലായിരിക്കുമെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ സിങ് ഇന്നാണ് നാമനിര്‍ദേശ പത്രിക വാങ്ങിയത്.നാളെ പത്രിക നൽകുമെന്ന് ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.അധ്യക്ഷ തെരഞ്ഞെടുപ്പിനായി ശശി തരൂരും നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.ഒക്ടോബര്‍ […]

Kerala News

മത്സരത്തിനുറച്ച് തരൂര്‍;കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട്

  • 26th September 2022
  • 0 Comments

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.പാലക്കാട് ജില്ലയില്‍ ഭാരത് ജോഡോ യാത്രാ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു തരൂര്‍. രാഹുല്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് കണ്ടാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു. പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി. മത്സരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്നുപേരും തന്നോട് […]

National

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക വാങ്ങി ശശി തരൂർ

  • 24th September 2022
  • 0 Comments

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂർ. അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചതിന് പിന്നാലെ പ്രതിനിധിയെ അയച്ച് തരൂർ പത്രിക വാങ്ങി. തരൂർ ഉൾപ്പടെ മൂന്ന് നേതാക്കളാണ് ഇതുവരെ നാമനിർദേശത്തിനുള്ള പത്രികാ ഫോം വാങ്ങിയിരിക്കുന്നത്. ഇന്ന് രാവിലെ 11നാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചത്. തരൂരിന്റെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂർ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. തരൂരിന് പുറമെ […]

National

കോൺഗ്രസ് അധ്യക്ഷത തെരെഞ്ഞെടുപ്പ്; അശോക് ഗെലോട്ടിന് എതിരാളിയായി ശശി തരൂർ മത്സരത്തിനിറങ്ങും

  • 20th September 2022
  • 0 Comments

ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിന് എതിരാളിയായി ശശി തരൂർ മത്സരിക്കാനൊരുങ്ങുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈ മാസം 26 ന് പത്രിക നൽകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ ശശി തരൂരിനും മത്സരിക്കാമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിതോടെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരത്തിലേക്ക് നീങ്ങുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സമവായമല്ല മത്സരം തന്നെ നടക്കുമെന്ന് വ്യക്തമാകുന്നു. അവസാന ചിത്രം തെളിയുമ്പോൾ അശോക് ഗലോട്ടും തരൂരും മത്സരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് ആരുമില്ലെങ്കിൽ […]

Kerala News

‘ തരൂർ യോഗ്യൻ ‘കൂടുതൽ വോട്ടു കിട്ടുന്നവർ വിജയിക്കും;പിന്തുണച്ച് സുധാകരൻ

  • 31st August 2022
  • 0 Comments

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോൺഗ്രസ് പ്രസിഡന്റായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ടെന്ന് കെപിസിസി പ്രസിഡന്റ കെ സുധാകരൻ. ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിലുണ്ട്.കൂടുതൽ വോട്ടു കിട്ടുന്നവർ വിജിയിക്കും.ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ശശി തരൂർ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. മത്സരിക്കാനുളള സാധ്യത തിരുവനന്തപുരം എംപി തളളിയിട്ടുമില്ല. മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ല. മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ […]

National News

കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടത്, നയിക്കാന്‍ ‘ഒരു കുടുംബം’ വേണമെന്ന രീതി പാടില്ലെന്ന് തരൂര്‍

  • 31st August 2022
  • 0 Comments

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ പ്രതികരണവുമായി ശശി തരൂര്‍ രംഗത്ത്. ഒരു കുടുംബം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന രീതി പാടില്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നവോത്ഥാന തന്ത്രം നടപ്പാക്കാന്‍ കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും ശശി തരൂര്‍ പറഞ്ഞു. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം ചൂണ്ടികാട്ടി. സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്റെ […]

error: Protected Content !!