53ക്കാരന്റെ മൂത്രാശയത്തിൽ നിന്നും 10 സെന്റീമീറ്റർ നീളവും 350 ഗ്രാം തൂക്കവും വരുന്ന കല്ല് പുറത്തെടുത്തു
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ സീനിയർ യൂറോളജിസ്റ്റ് ഡോക്ടർ സന്തോഷ് വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് 53 വയസ്സുകാരന്റെ മൂത്രാശയത്തിൽ നിന്നും 10 സെന്റീമീറ്റർ നീളവും 350 ഗ്രാം തൂക്കവും വരുന്ന ഭീമൻ കല്ല് പുറത്തെടുത്തത്. അടി വയറിന് വേദനയും, ഭാരവും, മൂത്ര തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ശാന്തി ഹോസ്പിറ്റൽ യൂറോളജി വിഭാഗത്തിൽ പരിശോധനയ്ക്കായി എത്തിയത്.ഇയാൾ ഒരു വർഷത്തോളമായി വേദന അനുഭവിക്കുകയായിരുന്നു സ്കാനിങ്ങിലൂടെ കല്ലിന്റെ വലിപ്പം തിരിച്ചറിഞ്ഞ ഡോക്ടർ സർജറി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് മൂത്രാശയത്തിൽ നിന്നും കല്ല് പുറത്തെടുക്കുകയായിരുന്നു.