Kerala News

തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ,സുരേഷ് ​ഗോപിക്കെതിരെ ഷാനിമോൾ ഉസ്മാൻ

  • 14th April 2022
  • 0 Comments

സുരേഷ് ഗോപി എം പി യുടെ വിവാദ വിഷുക്കൈനീട്ടത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ.തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഇവർ പറഞ്ഞു .വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ​ഗോപിയുടെ കാലിൽ നിരവധിപേർ വരിയായി നിന്ന് തൊട്ടുവണങ്ങുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കുറിപ്പിന്റെ പൂർണരൂപം പ്രിയ സുരേഷ് […]

Kerala News

‘ചെത്തുകാരന്റെ മകന്‍’പരാമർശം; കെ സുധാകരനെതിരെ നടത്തിയ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍

  • 5th February 2021
  • 0 Comments

മുഖ്യമന്ത്രിക്കെതിരായ ‘ചെത്തുകാരന്റെ മകന്‍’ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ നടത്തിയ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍. ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും സുധാകരനോട് ഫോണില്‍ പോലും സംസാരിക്കാതെ പ്രതികരിച്ചത് എന്റെ പിഴവാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം, “കഴിഞ്ഞ ദിവസം ഞാന്‍ ബഹുമാന്യ ശ്രീ കെ സുധാകരന്‍ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വലിയ വിവാദമായതില്‍ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരന്‍ എന്നെയും […]

Kerala News

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം പിന്‍വലിക്കാതെ സുധാകരന്‍;പിണറായിയെ പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് വേദനിക്കുന്നത് എന്തിന്;

  • 4th February 2021
  • 0 Comments

മുഖ്യമന്ത്രി പിണറായിക്കെതിരായ പ്രസ്താവനയില്‍ സി.പി.ഐ.എമ്മിന് ഇല്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിനകത്തുള്ളവര്‍ക്ക് തോന്നുന്നതിന്റെ രഹസ്യമെന്താണെന്ന് കെ. സുധാകരന്‍ എം.പി. . ജാതിത്തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് അപമാനമാവുകയെന്നും സുധാകരന്‍ ചോദിച്ചു. ഒപ്പം തന്റെ പരാര്‍ശത്തെ ഷാനി മോന്‍ ഉസ്മാന്‍ എംഎല്‍എ വിമര്‍ശിച്ചതിനെതിരെയും കെ സുധാകരന്‍ രംഗത്തു വന്നു. ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസിയില്‍ പരാതി നല്‍കിയിരിക്കുകയാണ് സുധാകരന്‍. പ്രസ്താവനയില്‍ സിപിഐഎമ്മിന് ഇല്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിനകത്തു നിന്നുള്ളവര്‍ക്ക് തോന്നുന്നതെന്തിനെന്ന് സുധാകരന്‍ ചോദിച്ചു. ‘ സിപിഐഎമ്മാണ് ഇത് വിഷയമാക്കേണ്ടത്. എന്നാല്‍ അവര്‍ പ്രതികരിച്ചിട്ടില്ല. പക്ഷെ കോണ്‍ഗ്രസിന്റെ […]

ഷാനിമോൾ ഉസ്മാന് കൊവിഡ്

  • 20th November 2020
  • 0 Comments

അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ഷാനിമോൾ ഫേസ്ബുക്കിൽ പറഞ്ഞു നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എയ്ക്കും കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ ഡിസിസി ഓഫീസിൽ നടന്ന സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഷാനിമോൾ ഉസ്മാൻ പങ്കെടുത്തിരുന്നു.

Kerala

അരൂരില്‍ ജി സുധാകരന്റെ പൂതന പരാമര്‍ശം തിരിച്ചടിയായി; സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍

അരൂരില്‍ പൂതന പരാമര്‍ശം അരൂരില്‍ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം തിരിച്ചടിയായെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ഷാനിമോള്‍ ഉസ്മാനെതിരായ കേസും അനവസരത്തിലുള്ളതായി. വിശദമായ പരിശോധന അരൂരിലെ തോല്‍വിയില്‍ നടത്തണമെന്നാണ് ജില്ലാ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് ചിലര്‍ വളച്ചൊടിച്ചുവെന്നാണ് ജി സുധാകരന്റെ നിലപാട്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി വിശ്വാസി പ്രതിച്ഛായ സൃഷ്ടിക്കാന്‍ നടത്തിയ പ്രസ്താവനകള്‍ ഗുണം ചെയ്തില്ല. യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായി. […]

Kerala

ഷാനിമോള്‍ ഉസ്മാന് അരൂരില്‍ ചരിത്ര വിജയം

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരൂരിലെ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് മിന്നുന്ന ജയം. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം യുഡിഎഫിന് ഉപതെരഞ്ഞെടുപ്പില്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. ഒന്‍പതു തവണ ഗൗരിയമ്മയും 3 തവണ ആരിഫും ജയിച്ചുകയറിയ അരൂരില്‍ മികച്ച മത്സരം നടന്നതിന് ശേഷമാണ് ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കുന്നത്. എല്‍ഡിഎഫന്റെ മനു സി പുളിക്കനെയാണ് 2000 ന് മുകളില്‍ ഭൂരിപക്ഷത്തോടെ ഷാനിമോള്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. അരൂരിലെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ […]

Kerala

അരൂര്‍ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിയും തടസപ്പെടുത്തി എന്നാണ് കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവൃത്തിയാണു ഷാനിമോള്‍ ഉസ്മാന്‍ തടസപ്പെടുത്തിയതെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പക പോക്കുകയാണെന്നു യുഡിഎഫ് ആരോപിച്ചു. അരൂര്‍ […]

error: Protected Content !!