News

ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബര്‍ 16 ന്

  • 13th November 2019
  • 0 Comments

കൊടുവള്ളി; ഷമീര്‍, സമീര്‍ തുടങ്ങി പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ സൗഹൃദ കൂട്ടായ്മയായ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബര്‍ 16 ന് ശനിയാഴ്ച 4 മണിക്ക് കൊടുവള്ളിയില്‍ വെച്ച് നടക്കും. പട്ടുറുമാല്‍ റിയാലിറ്റി ഷോ വിന്നര്‍ ഷമീര്‍ ചാവക്കാട് ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊടുവള്ളി സിഐ ചന്ദ്രമോഹനന്‍ മുഖ്യാതിഥിയാവും. 2018 ഓഗസ്റ്റ് 31 ന് ആണ് ഈ കൂട്ടായ്മ തുടക്കം കുറിച്ചത്. നവമാധ്യമങ്ങളുടെ ഇടപെടലുകളുടെ ഫലമായി ഇന്ന് 3000 ത്തിലധികം ആളുകള്‍ ഈ കൂട്ടായ്മയുടെ […]

Local

കുട്ടികള്‍ക്ക് ഫുട്‌ബോളും ,ജേഴ്‌സിയുമായി ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷനും

നിലമ്പൂര്‍: ഫുട്‌ബോള്‍ പന്തിന് വേണ്ടി കുട്ടികള്‍ യോഗം ചേര്‍ന്ന സുശാന്ത് നിലമ്പൂരിന്റെ ഫെയ്‌സ്ബുക്ക് വിഡിയോ കണ്ട് ,കുട്ടികള്‍ക്ക് സഹായഹസ്തവുമായി ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷനും നിലമ്പൂരിലെത്തി. ഏറെ കൗതുകമുണര്‍ത്തുന്ന രൂപത്തില്‍ യോഗം സംഘടിപ്പിച്ച കുട്ടികളുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫുട്‌ബോളും സമ്മാനങ്ങളും കുട്ടികള്‍ക്ക് കൈമാറി മുന്നോട്ടുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും, വാഗ്ദാനം ചെയ്തു. ഷമീര്‍ പറപ്പാറ, അഡ്വ: ഷമീര്‍ കുന്ദമംഗലം, ഇ.സി ഷമീര്‍, ഷമീര്‍ വൈറ്റ് ലൈന്‍, ഷമീര്‍ മുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Protected Content !!