Kerala News

‘കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവാ’;രാജീവ് സാതവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ഷാഫി പറമ്പിൽ

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഷാഫി പറമ്പിൽ.ഇപ്പോൾ കോവിഡ് കൊണ്ട്‌ പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കനാവുന്നില്ല .കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവുകയാണെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു . ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വരുന്നതിന്റെ തലേ ദിവസം വിളിച്ച്‌ ധൈര്യമായിട്ടിരിക്കാൻ പറഞ്ഞു .ഓരോ യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകന് എന്നും അതായിരുന്നു പ്രസിഡന്റ്..ധൈര്യം.ആത്മാർത്ഥമായിട്ടല്ലാതെ ഒരു വാക്കും ഉപയോഗിക്കാത്ത മനുഷ്യൻ. ഓട്ടത്തിനിടക്ക് കുഞ്ഞു മോളുടെ നല്ല പ്രായത്തിൽ […]

Kerala News

ആർജവത്തോടെ ഒപ്പം നിന്നതിന് നന്ദി;രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒപ്പം നിന്ന രമേഷ് പിരാടിക്ക് നന്ദി അറിയിച്ച് ഷാഫി പറമ്പിൽ എംഎൽഎ. നിർണായകമായ വിജയത്തിനായി ഒപ്പം നിന്ന് പ്രവർത്തിച്ചതിന് ഫേസ്ബുക്കിലൂടെയാണ് എംഎൽഎയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Kerala News

പാലക്കാട് മണ്ഡലം വിട്ട് എവിടേക്കുമില്ല; മണ്ഡലം മാറുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം;ഷാഫി പറമ്പില്‍

  • 9th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിലേക്ക് മാറുമെന്ന വാര്‍ത്തകളോട് പ്രതികരികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. പാലക്കാട് മണ്ഡലം വിട്ട് എവിടേക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ഷാഫി പറമ്പില്‍ മണ്ഡലം മാറുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്. അത്തരമൊരു ചര്‍ച്ച ഡല്‍ഹിയില്‍ നടന്നിട്ടേയില്ല. പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും ഷാഫി പറഞ്ഞു. പട്ടാമ്പിയിലേക്ക് മാറണമെങ്കില്‍ തനിക്ക് നേരത്തെ തന്നെ മാറാമായിരുന്നു. അതിന് ഇതുവരെ ശ്രമിച്ചിട്ടില്ല. തുടക്കക്കാരന്റെ പതര്‍ച്ച നേരിട്ടപ്പോഴും എന്നെ ചേര്‍ത്തുപിടിച്ച പ്രദേശമാണിത്. പാലക്കാട്ടുകാര്‍ തനിക്ക് […]

Kerala News

ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ മത്സരിക്കാൻ മുൻ ഡി.സി.സി അധ്യക്ഷൻ

  • 2nd March 2021
  • 0 Comments

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ മത്സരിക്കാൻ മുൻ ഡി.സി.സി അധ്യക്ഷനും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സി.പി.എം പിന്തുണയോടെയാണ് എ.വി. ഗോപിനാഥ് മത്സരിക്കുക. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഫലമായാണ് ഷാഫിക്കെതിരെ മുൻ ഡി.സി.സി അധ്യക്ഷൻ മത്സരത്തിനിറങ്ങുന്നത്. 2011ൽ എ.വി. ഗോപിനാഥിന്‍റെ സ്ഥാനാർഥിത്വം തെറിപ്പിച്ചാണ് ഷാഫി പറമ്പിൽ പാലക്കാട്ട് മത്സരിച്ചത്. ഗോപിനാഥിനായി പോസ്റ്ററുകൾ വരെ അച്ചടിച്ച ശേഷമാണ് സ്ഥാനാർഥിയെ മാറ്റിയത്. അന്ന് മുതൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്ക് ശക്തമായിരുന്നു. പാർട്ടി അവഗണിക്കുന്നതിനെതിരെ […]

Kerala News

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു;സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍

  • 22nd February 2021
  • 0 Comments

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരുമായ ഷാഫി പറമ്പിലിനെയും ശബരീനാഥനെയും എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറയുകയാണെന്ന് കാണിച്ചാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തലസ്ഥാനത്ത് സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരുവരും നടത്തുന്ന നിരാഹാര സമരം ഒമ്പത് ദിവസം പിന്നിടുകയാണ്. ഇന്ന് ഉച്ചയോടെ സമരപന്തലിലെത്തി ഇരുവരെയും പരിശോധിച്ച ശേഷമാണ് ആരോഗ്യനില അപകടത്തിലാണെന്ന കാര്യം ഡോക്ടര്‍മാര്‍ അറിയിച്ചത്. വൈകീട്ടോടെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയേക്കും. […]

Kerala News

‘അവര്‍ യഥാര്‍ഥ പോലീസുകാരല്ല, യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്ഐക്കാരെന്ന് ഷാഫി പറമ്പില്‍

  • 18th February 2021
  • 0 Comments

സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്യു മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം ഡിവൈഎഫ്‌ഐയുടെ തിരക്കഥയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നെയിം ബോര്‍ഡ് പോലും ഇല്ലാത്ത പോലീസുകാരാണ് പ്രവര്‍ത്തകരെ ആക്രമിച്ചത്. അവര്‍ യഥാര്‍ഥ പോലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ഷാഫി ആരോപിച്ചു. സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ കെഎസ്യു മാര്‍ച്ചിനു നേരെയുണ്ടായ അതിക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.

യു ഡി എഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി

  • 12th December 2020
  • 0 Comments

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിൽ മുറിയനാൽ മുതൽ കുന്ദമംഗലം വരെ യു ഡി എഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി.മുറിയനാലിൽ നിന്നും ആരംഭിച്ച റോഡ് ഷോ കുന്ദമംഗലം സിന്ധു തീയേറ്ററിന്റെ അടുത്താണ് അവസാനിച്ചത് . തദ്ദേശ തെരെഞ്ഞുടുപ്പിന്റെ അവസാന ഘട്ട പ്രചാരണ ദിവസമായ ഇന്ന് വാദ്യമേളങ്ങളോട് കൂടിയുള്ള പ്രചാരണമാണ് യു ഡി എഫ് നടത്തിയത്. തുറന്ന ജീപ്പിൽ എം എൽ എഷാഫി പറമ്പിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രറട്ടറിപികെ ഫിറോസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിഎം ധനീഷ് […]

ചില ജില്ലകളില്‍ യുവാക്കള്‍ പരിഗണിക്കപ്പെട്ടില്ലെന്ന് ഷാഫി പറമ്പില്‍

  • 20th November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍. ചെറുപ്പക്കാര്‍ക്ക് തര്‍ക്ക സീറ്റുകളില്‍ പരിഗണന കിട്ടിയില്ലെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്പത് ശതമാനം സീറ്റുകള്‍ നല്‍കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍ തുടങ്ങിയവര്‍ സമീപിക്കുകയും ജില്ലകളില്‍ സന്ദര്‍ശനം നടത്തി ഡിസിസി നേതൃത്വത്തെ ആവശ്യം ഉന്നയിയ്ക്കുകയും […]

error: Protected Content !!