ശബരിമല അപകടം; ബസിന് ബ്രേക്ക് തകരാറെന്ന് കണ്ടെത്തൽ
പത്തനംതിട്ട: ശബരിമല പാതയിൽ ഉണ്ടായ വാഹനാപകടത്തിന് കാരണം ബ്രേക്ക് തകരാറെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ വിലയിരുത്തൽ. അയ്യപ്പ ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ് നാട്ടിൽ നിന്നുളള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് കഴിഞ്ഞ ദിവസം ഇലവുങ്കലിന് സമീപം എരുമേലി പാതയിൽ അപകടത്തിൽപെട്ടത്. പത്തനംതിട്ട ആർടിഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സംഭവം നടന്ന വളവിനു മുൻപ് തന്നെ ബ്രേക്ക് ചവിട്ടിയിട്ടും നിൽക്കാതെ വന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ബസ് പാളിയതായും കണ്ടെത്തി. […]