Kerala News

ശബരിമല; ഇനി അന്തിമ വിധി വരുമ്പോള്‍ മാത്രമെ കാര്യമുള്ളൂ;പിണറായി വിജയന്‍.

  • 18th March 2021
  • 0 Comments

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമലയില്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ശബരിമല ചര്‍ച്ചയാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല നന്നായി ഉപയോഗിക്കാന്‍ നോക്കിയിരുന്നു. അത് ഏശിയോ’, പിണറായി ചോദിച്ചു. സുപ്രീംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ ഇനി അന്തിമ വിധി വരുമ്പോള്‍ മാത്രമെ കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ കാര്യങ്ങളെല്ലാം ഇപ്പോഴും ഭംഗിയായി നടക്കുന്നുണ്ട്. പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയവും നമ്മുടെ മുന്നിലില്ല. ഇനി വരാനിരിക്കുന്ന വിധി സാധാരണഗതിയില്‍ പ്രതീക്ഷിക്കുന്ന വിധിയില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍, നമ്മുടെ […]

Kerala News

ശബരിമലയിൽ പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം; ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

  • 12th March 2021
  • 0 Comments

ശബരിമലയിൽ മീനമാസ പൂജ, ഉത്രം ഉത്സവങ്ങൾക്ക് കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി. പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം നൽകും. 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ മാസം 15 മുതൽ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. വെർച്വൽ ക്യൂ ബുക്കിംഗിലൂടെയാണ് പ്രവേശനം നൽകുക. നിലവില്‍ പ്രതിദിനം 5000 പേരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.മീന മാസ പൂജകള്‍ക്കും ഉത്സവത്തിനുമായി 15 മുതല്‍ 28 വരെയാണ് ശബരിമല നട തുറക്കുക. ഈ ദിവസങ്ങളില്‍ പ്രതിദിനം പതിനായിരം ഭക്തരെ […]

Kerala News

ശബരിമല;നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് എ.വിജയരാഘവന്‍

  • 12th March 2021
  • 0 Comments

ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അത് തന്നെയാണ് പാര്‍ട്ടിയുടെ പൊതു നിലപാട്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടാണ് പാര്‍ട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. വിവാദത്തില്‍ കാര്യമില്ല. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ അനുഭവത്തില്‍ നിന്ന് പറഞ്ഞതാണ്. നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മന്ത്രി കടകംപള്ളി ഒന്നും പറഞ്ഞിട്ടില്ല. കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു. ശബരിമല സെറ്റില്‍ ചെയ്ത വിഷയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു. […]

Kerala News

ശബരിമല യുവതി പ്രവേശനം;ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍

  • 11th March 2021
  • 0 Comments

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയുടെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. ‘2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും […]

Kerala News

കേസുകൾ പിൻവലിക്കാൻ ഉള്ള തീരുമാനം ; വൈകി വന്ന വിവേകം ; രമേശ് ചെന്നിത്തല

  • 24th February 2021
  • 0 Comments

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലും, സി.എ.എ വിരുദ്ധ പ്രതിഷേധക്കാർക്കെതിരെയും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭ ഇന്ന് തീരുമാനിച്ചത്. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. കേസുകൾ പിൻവലിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് അജയ് […]

Kerala News

ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

  • 24th February 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ നിർണായക നീക്കവുമായി സർക്കാർ.ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളാണ് പിന്‍വലിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ ഗുരതര ക്രിമിനല്‍ സ്വഭാവമില്ലാത്തവയും പിന്‍വലിക്കും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈയിടെ തമിഴ്‌നാട് സര്‍ക്കാര്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ […]

Kerala News

ശബരിമലയിലെ എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ;യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല;രമേശ് ചെന്നിത്തല

  • 10th February 2021
  • 0 Comments

ശബരിമലയിലെ എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല. നിയമസഭയില്‍ എം.വിന്‍സെന്റ് അനൗദ്യോഗിക ബില്‍ നല്‍കി. ബില്ല് അവതരിപ്പിക്കുന്നതിന് നിയമപരപമായ പ്രാബല്യമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് പ്രതിപക്ഷം എന്തു ചെയ്തു എന്ന ചോദ്യം അപ്രസക്തമാണ്. ബില്ല് എന്റെ അനുമതിയോടുകൂടിയാണ് എം.വിന്‍സെന്റ് നല്‍കിയത്. നിയമവകുപ്പ് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ തള്ളിയത്. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് സാധിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന […]

Kerala News

ശബരിമല;ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്;കാനം രാജേന്ദ്രന്‍

  • 10th February 2021
  • 0 Comments

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2016-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉളളതെന്ന് കാനം പറഞ്ഞു. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സത്യവാങ്മൂലം മാറ്റണമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. സത്യവാങ്മൂലത്തിന്റെ പേരിലാണ് പ്രശ്നമുണ്ടായതെന്ന വാദം നിരര്‍ത്ഥകമാണ്. ശബരിമലയുടെ പേരില്‍ യുഡിഎഫ് ആളുകളെ പറ്റിക്കുകയാണെന്നും കാനം പറഞ്ഞു. സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. […]

Kerala News

ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് എംഎ ബേബി

  • 9th February 2021
  • 0 Comments

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണ്. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കും. ആവശ്യമെങ്കില്‍ എല്ലാവരോടും ആലോചിച്ച് പുതിയ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലടക്കം പാര്‍ട്ടിയെടുക്കുന്ന സമീപനം ജനങ്ങള്‍ സ്വീകരിയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ ജനങ്ങള്‍ക്ക് മേല്‍ ബലാത്ക്കാരമായി നടപ്പാക്കാന്‍ ശ്രമിക്കില്ല. […]

Kerala News

ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്

  • 6th February 2021
  • 0 Comments

അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി പുതിയ നിയമ നിര്‍മാണം നടത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ശബരിമല വിഷയത്തില്‍ കോടതി ഉത്തരവിന് ശേഷം എന്ത് നടപടിയാണ് സര്‍ക്കാര്‍ സീകരിച്ചതെന്നും കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ ചോദിച്ചു. ശബരിമല ആചാരസംരക്ഷണത്തിന് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരടും തിരുവഞ്ചൂര്‍ പുറത്തുവിട്ടു. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. തന്ത്രിയാണ് […]

error: Protected Content !!