Kerala News

കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം; മൂന്ന് ദിവസത്തെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്, ഞായറാഴ്ച ഓടില്ല

  • 5th August 2022
  • 0 Comments

ഡീസലിന് പണമില്ലാത്ത സാഹചര്യത്തില്‍ വരുന്ന മൂന്ന് ദിവസത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്. സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. ഇന്ന് അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച പൂര്‍ണമായും സര്‍വീസ് ഒഴിവാക്കും. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് വരും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയില്‍ വരുമാനം കുറഞ്ഞതുമാണ് സര്‍വീസുകള്‍ […]

Kerala News

വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമായി കെഎസ്ആര്‍ടിസി; സര്‍വീസുകള്‍ കൂട്ടാനൊരുങ്ങുന്നു

വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതിയുമായാണ് കെഎസ്ആര്‍ടിസി എത്തുന്നത്. പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി. അതത് യൂണിറ്റുകളില്‍ വേണ്ട ബസുകളുടെ എണ്ണം ആവശ്യാനുസരണം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശരാശരി 151 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം. ഇത് 240 കോടി കോടിയെങ്കിലുമായി ഉയര്‍ത്തിയാല്‍ പ്രതിഡികള്‍ മറികടക്കാമെന്നാണ് മാനേജ്‌മെന്റിന്റെ കണക്ക് കൂട്ടല്‍. ഇതിനായി ഓരോ യുണിറ്റിനും ടാര്‍ജറ്റ് നിശ്ചയിച്ച് […]

Kerala News

കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍, ദീര്‍ഘദൂര സര്‍വീസുകള്‍ വ്യാപകമായി മുടങ്ങി

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് ജനം. അര്‍ദ്ധരാത്രിമുതല്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടരുകയാണ്. എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം ലഭ്യമാക്കണം എന്ന ആവശ്യം നടപ്പിലാകാത്തതിനാലാണ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. ഇതൊടെ, പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 […]

Kerala News

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും

  • 20th April 2021
  • 0 Comments

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും. റിസര്‍വേഷന്‍ ഇല്ലാത്ത സര്‍വീസുകളായിരിക്കും കുറക്കുക. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 9 മണിക്ക് ശേഷമുള്ള സര്‍വീസുകള്‍ റിസര്‍വേഷന്‍ മുഖേനയാക്കും. സിഎംഡി ബിജു പ്രഭാകര്‍ ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കും. ബസുകളില്‍ നിന്നുള്ള യാത്ര പാടില്ലെന്ന നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് നിലപാട്.

Kerala

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ

തിരുവനന്തപുരം : 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ ഉൾപ്പെട്ടു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായി മാറി. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. രാജ്യത്താകെ 829 പേരാണ് യോഗ്യത നേടിയത്. ഇവരെ യഥാക്രമം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സർവീസ് ഗ്രൂപ് എ, ബി എന്നിവിടങ്ങളിൽ നിയമിക്കും. നൂറ് റാങ്കുകൾക്കിടയിൽ ഇടം പിടിച്ച മലയാളികൾ […]

Kerala News

നാളെ മുതൽ ഓട്ടം നിലയ്ക്കും

തിരുവനന്തപുരം: ദുരിതം പേറിയ കോവിഡ് കാലം പ്രൈവറ്റ് ബസ്സ് ജീവനക്കാരെ നയിച്ചത് അനിശ്ചിത കല അടച്ചിലിലേക്ക്. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് ഒന്‍പതിനായിരത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്‍കി. നിലവിൽ പ്രതിസന്ധികൾ രൂക്ഷമായപ്പോൾ കൈ പിടിച്ചുയർത്താൻ ആരും തന്നെ ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. സഹായങ്ങൾ അഭ്യർത്ഥിച്ചു, പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു എന്നിട്ടും മുൻപോട്ട് പോകാൻ കഴിഞ്ഞില്ല. എല്ലാം സഹിച്ച് വാഹനങ്ങൾ നിരത്തിൽ ഇറക്കിയപ്പോൾ കയറാൻ ആളുകളുമില്ല. ദിവസേന വണ്ടിയിൽ അടിക്കുന്ന ഇന്ധന ചിലവ് പോലും ലഭിക്കുന്നില്ല ബസിന് യാത്രക്കാരുടെ […]

Kerala

കേരളത്തിലേക്ക് ഇന്ന് 23 വിമാനങ്ങൾ

  • 24th June 2020
  • 0 Comments

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് അകപ്പെട്ടുപോയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്ന നടപടികൾ തുടരുന്നു. ഇന്ന് 23 വിമാനങ്ങളാണ് സംസ്ഥാനത്ത് എത്താൻ വേണ്ടി പോകുന്നത്. ഇതിൽ 4000 ത്തോളം ആളുകൾ നാടിൻറെ സംരക്ഷണയിലേക്ക് എത്തിപ്പെടും. കുവൈറ്റ് ,സിഡ്‌നി, ഷാർജ, ബഹ്‌റൈൻ, മസ്കറ്റ്,തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്നത്തെ പ്രധാനമായുമുള്ള വിമാന സർവീസ് . ഇന്നലെ ആയിരത്തി അറുനൂറോളം പ്രവാസികൾ ഒൻപത് വിമാനങ്ങളിലായി നാട്ടിൽ എത്തിയിരുന്നു .

error: Protected Content !!