2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വിശാല സഖ്യമില്ല: സീതാറാം യച്ചൂരി
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വിശാല സഖ്യമില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും സഖ്യങ്ങള്‍. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാകും മത്സരം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിഎംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് യച്ചൂരിയുടെ മറുപടി. ‘രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ അപലപിക്കുന്നു. അദാനി വിഷയത്തില്‍ ഉടന്‍ ജെപിസി അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാന്‍ വൈകുന്നത് സര്‍ക്കാരിന് എന്തോ മറയ്ക്കാന്‍ ഉള്ളതിന്റെ സൂചനയാണ്. ആന്ധ്രാ പ്രദേശില്‍ സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി […]