‘വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ടുകൂടിയും രസിക്കും, പെട്ടെന്ന് ഒരാള്‍ മാത്രം പ്രതിപ്പട്ടികയില്‍ എത്തുന്നതെങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായര്‍
കൊച്ചി: ആരോപണവിധേയനായ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായര്‍. എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ലെന്നും രണ്ട് പേരും തുല്യ പങ്കാളികളായിരിക്കുമെന്നും അവര്‍ പറഞ്ഞു. ‘വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാള്‍ മാത്രം പ്രതി പട്ടികയില്‍ എത്തും. ഏതൊരാളില്‍ നിന്നും മോശം സമീപനം വന്നാല്‍ ആ സ്‌പോട്ടില്‍ പ്രതികരിക്കണം. വര്‍ഷങ്ങള്‍ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വര്‍ഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാള്‍ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരന്‍ […]


