തീര്‍ത്ഥാടനകാലം അഞ്ചു ഘട്ടങ്ങളായി തിരിക്കും;സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കണ്‍ട്രോളര്‍മാര്‍ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്
ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ് പി പ്രേംകുമാര്‍ ആണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി കെ സലിം നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കുമെന്നും അനികാന്ത് അറിയിച്ചു.ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ […]
