രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സി.പി.ഐ; അവകാശപ്പെട്ടതെന്ന് മാണി ഗ്രൂപ്പ്
തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തില്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സി.പി.ഐ തീരുമാനം. സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്ന് സിപിഐ തീരുമാനം. കേരള കോണ്‍ഗ്രസ് (എം) സീറ്റ് ആവശ്യപ്പെടുന്നതിനിടെയാണ് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്. എന്നാല്‍ രാജ്യസഭാ സീറ്റ് വിഷയം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുന്നണിയില്‍ പ്രതിസന്ധി ഉണ്ടാകില്ലെന്നുമാണ് എല്‍.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാജ്യസഭാ സീറ്റ് ആവശ്യം പരസ്യമാക്കി കേരളാ കോണ്‍ഗ്രസ് (എം) രംഗത്ത് എത്തിയിരുന്നു. സീറ്റ്, കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റ് അവകാശപ്പെട്ടതാണെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കിയിരുന്നത്.