സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റ്ക്‌സില്‍ മലപ്പുറത്തിനാണ് ആദ്യ സ്വര്‍ണം. സീനിയര്‍ 5000 മീറ്ററില്‍ ഐഡിയല്‍ കടകശ്ശേരി സ്‌കൂളിലെ മുഹമ്മദ് സുല്‍ത്താന്‍ ആണ് സ്വര്‍ണം നേടിയത്.. ഇതേ സ്‌കൂളിലെ തന്നെ എ.വി ദില്‍ജിത്ത് വെങ്കലവും സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസിലെ കെ.പി ഗീതുവും സ്വര്‍ണം നേടി. അതേ സമയം, ജൂനിയര്‍ ആണ്‍ കുട്ടികളുടെ 3000 മീറ്ററില്‍ മുണ്ടൂര്‍ എച്ച്.എസ്.എസിലെ എസ്.ജഗനാഥന്‍ പാലക്കാടിനായി ആദ്യ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 […]









