Kerala kerala

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കും

തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികള്‍ നാളെ വീണ്ടും സ്‌കൂളിലേക്ക്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം കുരുന്നുകള്‍ ഇക്കുറി പുതിയതായി വിദ്യാലയങ്ങളിലെക്ക് എത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാകേന്ദ്രങ്ങളിലൂം സ്‌കൂള്‍തലത്തിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് […]

Local

നാബെറ്റ് അക്രഡിറ്റേഷന്‍ നേടിയ വാദിറഹ്‌മ ഇംഗ്ലീഷ് സ്‌ക്കൂളിനെ ആദരിച്ചു

ചേന്ദമംഗല്ലൂര്‍ : കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഓട്ടോണമസ് ബോഡി ആയ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (QCI) നാബെറ്റ് അക്രഡിറ്റേഷന്‍ നേടിയ വാദിറഹ്‌മ ഇംഗ്ലീഷ് സ്‌കൂള്‍ സ്റ്റാഫ്, ഗവേണിംഗ് ബോഡി അംഗങ്ങള്‍ എന്നിവര്‍ക്ക് ഇസ്ലാഹിയ അസോസിയേഷന്‍ മാനേജ്‌മെന്റ് ആദരവ് നല്‍കി. ഇസ്ലാഹിയ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരിയും മാധ്യമം ചീഫ്എഡിറ്ററുമായ ഒ. അബ്ദുറഹിമാന്‍ ഉപഹാരം സമര്‍പ്പിച്ചു. ഗവേണിംഗ് ബോഡി ചെയര്‍മാന്‍ കെ.സി.സി ഹുസൈന്‍, സെക്രട്ടറി കെ. ജി മുജീബുറഹ്‌മാന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പ്രകാശ് വാര്യര്‍ സ്റ്റാഫ് അംഗങ്ങള്‍, ഗവേണിംഗ് […]

National

തെലങ്കാനയിലെ സ്‌കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; ജയ് ശ്രീറാം വിളിച്ചെത്തിയവര്‍ മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ത്തു; മലയാളി വൈദികനെ മര്‍ദിച്ചു

  • 17th April 2024
  • 0 Comments

ഹൈദരാബാദ്: തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. സ്‌കൂള്‍ യൂനിഫോമിന് പകരം ഏതാനും വിദ്യാര്‍ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് അധ്യാപകര്‍ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികള്‍ സ്‌കൂളിലേക്ക് അതിക്രമിച്ചുകയറി ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി കെട്ടിയ അക്രമികള്‍, മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ […]

Local

കഴുത്തൂട്ടിപുറായ ഗവ.എല്‍ പി സ്‌കൂള്‍ വര്‍ഷാന്ത്യ വിദ്യാഭ്യാസ കാര്‍ണിവല്‍ ‘ദ മാജിക് ഇയര്‍’ ശ്രദ്ധേയമായി

  • 7th March 2024
  • 0 Comments

കൊടിയത്തൂര്‍ : കഴുത്തൂട്ടിപുറായ ഗവ.എല്‍ പി സ്‌കൂള്‍ വര്‍ഷാന്ത്യ വിദ്യാഭ്യാസ കാര്‍ണിവല്‍ ‘ദ മാജിക് ഇയര്‍’ ശ്രദ്ധേയമായി. പ്രതിഭാദരം, പഠനോത്സവ പ്രദര്‍ശനം, സ്‌കൂള്‍ ആര്‍ട്‌സ് ,കെ ജി ഫെസ്റ്റ് തുടങ്ങിയ വേറിട്ടതും വൈജ്ഞാനികവുമായ പരിപാടികള്‍ അരങ്ങേറി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം ടി റിയാസ് മുഖ്യാതിഥിയായി. മുന്‍ പ്രധാനധ്യാപകന്‍ പി എ ആസാദ് മുഖ്യപ്രഭാഷണം നടത്തി. മാവൂര്‍ ബി […]

Local

കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് 2.12 കോടി രൂപയുടെ ഭരണാനുമതി

  • 2nd March 2024
  • 0 Comments

കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2.12 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഈ തുക ഉപയോഗപ്പെടുത്തി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് ഓഡിറ്റോറിയം, നാല് ക്ലാസ് റൂമുകള്‍, ശുചിമുറികള്‍, ഡ്രസിംഗ് റൂം എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലൊന്നായ കുറ്റിക്കാട്ടൂര്‍ സ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച […]

Local

കൊളായ്.എ.എല്‍.പി.സ്‌കൂളില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

  • 3rd February 2024
  • 0 Comments

കാരന്തൂര്‍: കൊളായ്.എ.എല്‍.പി.സ്‌കൂളില്‍വാര്‍ഷികാഘോഷം തരംഗം 24 നടത്തി. സമാപനയോഗം പ്രശസ്ത സിനിമാ സീരിയല്‍ നടനായ വിജയന്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജി സി.പി അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ കയ്യെഴുത്ത് മാസിക- ദളങ്ങള്‍ കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ പ്രകാശനം ചെയ്തു. കൊളായ് സ്‌കൂളിന്റെ വെബ് സൈറ്റ് എ.ഇ. ഒ. കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്ത ശേഷം COPA പരീക്ഷയില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്ക് നേടിയ ശില്‍പദാസ്, SSLC ഫുള്‍ A+ നേടിയ സാന്ദ്ര കെ […]

Kerala

സ്കൂൾ പ്രവ്യത്തിദിനത്തിലെ കുറവ് ചോദ്യംചെയ്ത് ഹർജി: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  • 6th August 2023
  • 0 Comments

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ഹർജി. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്കൂളുകളുടെ പ്രവൃത്തിദിനം 210 ആയി കുറച്ചത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി പരിഗണിച്ച ഹൈക്കോടതി 10 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസ് അയച്ചു. 2023-2024 അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പ്രവ്യത്തിദിനങ്ങള്‍ 210 ആയി ചുരുക്കിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. […]

Local News

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജെ പോളിന് കുന്ദമംഗലം മാപ്പിള എഎംഎൽപി സ്കൂളിന്റെ സ്നേഹാദരം

  • 5th August 2023
  • 0 Comments

കുന്ദമംഗലം; അറേബ്യൻ വേൾഡ് റെക്കോർഡ് , ടൈം വേൾഡ്റെക്കോർഡ് എന്നിവ കരസ്ഥമാക്കിയ കെ ജെ പോളിന് കുന്ദമംഗലം മാപ്പിള എഎംഎൽപി സ്കൂളിന്റെ സ്നേഹാദരം. കുഞ്ഞെഴുത്തിന്റെ മധുരം എന്ന പേരിൽ കുന്ദമംഗലം ഉപജില്ല കുട്ടികൾക്കായി നടപ്പാക്കിയ 5000 തോളം പതിപ്പ് ഉള്ള അവധിക്കാല മഗാസിന് ആണ് അവാർഡ് കിട്ടിയത്. പിടിഎ പ്രസിഡന്റ് കെ ടി ബഷീർ അധ്യക്ഷൻ ആയ ജനറൽ ബോഡി മീറ്റിംഗിൽ പ്രധാന അധ്യാപിക നദീറ ടീച്ചർ ഉപഹാരം സമ്മാനിച്ചു. 2023-24വർഷത്തെ പുതിയ പിടിഎ കമ്മറ്റി നിലവിൽ […]

Local

കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2023- 24 സംഘടിപ്പിച്ചു

  • 26th July 2023
  • 0 Comments

കുന്ദമംഗലം : 2022- 23 അധ്യയന വർഷത്തിൽ 100% എസ്എസ്എൽസി വിജയം നേടിയ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിജയശതമാനം ഇത്തവണയുംആവർത്തിക്കുക എന്നലക്ഷ്യത്തോടെ, സ്കൂൾ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം 2023- 24 സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ കല സ്വാഗതം പറഞ്ഞ പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പി മാധവൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കൗലത്ത്, എച്ച് എം ദീപു മാസ്റ്റർ, പിടിഎ വൈസ് […]

Kerala

ഹോം വർക്ക് ചെയ്തില്ല; മൂന്നാം ക്ലാസുകാരിക്ക് ചൂരൽ കൊണ്ടടി: അധ്യാപകൻ അറസ്റ്റിൽ

  • 25th July 2023
  • 0 Comments

പത്തനംതിട്ട∙ ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂൾ അധ്യാപകൻ ബിനോജിനെതിരെയാണു കേസ്. ഹോം വർക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചുവെന്നാണു പരാതി. പരുക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Protected Content !!