Local

കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം

  • 29th December 2025
  • 0 Comments

കുന്ദമംഗലം : കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ പതിനഞ്ചാം വാർഷികാഘോഷം അഡ്വ. പി.ടി.എ റഹീം എം.എൽഎ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് മോഹനൻ പുളിക്കൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിനോദ് പടനിലം, ജില്ല പഞ്ചായത്ത് മെമ്പർ സീന അശോകൻ, വാർഡ് മെമ്പർ അനിത ഏറങ്ങാട്ട്, സംഘാടക സമിതി ചെയർമാൻ പി കോയ, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി, ദാമോധരൻ കുറ്റി ക്കാട്ടിൽ, ട്രഷറർ അനീഷ് കുമാർ കുറ്റിക്കാട്ടിൽ, സിൽജ, അശോക് കുമാർ തട്ടാരക്കൽ എന്നിവർ […]

Local

ജില്ലാകലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു

  • 20th November 2025
  • 0 Comments

കൊയിലാണ്ടി: 2025 നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന 64-ാമത് ജില്ലാ കലോത്സത്സവത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമ്മം ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൾ പ്രദീപ് കുമാർ എൻ.വി നിർവ്വഹിച്ചു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് സ്റ്റേജ് &പന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. കമ്മിറ്റിയുടെ ചെയർമാൻ കെ.കെ വൈശാഖ് (നഗരസഭ കൗൺസിലർ) കൺവീനർ മിഥുൻ ലാൽ ആർ. ജെ, സി. ബൈജു, ബി.എൻ ബിന്ദു, സീമ ബൈജു, നിഖിൽ മോഹൻ എന്നിവർ പരിപാടിക്ക് […]

kerala

വിദ്യാർഥികളെ തിരുത്താനുള്ള ‘ചൂരൽ പ്രയോഗം’കുറ്റകരമല്ല: ഹൈക്കോടതി

  • 24th October 2025
  • 0 Comments

കൊച്ചി: വിദ്യാർഥികളെ തിരുത്താനും സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അധ്യാപകർ ‘ചൂരൽപ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. കുട്ടികളെ തിരുത്താനുള്ള അധ്യാപകരുടെ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ടാണു രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിൽ ഏൽപിക്കുന്നതെന്നു കോടതി പറഞ്ഞു. തല്ലുകൂടിയ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിനു യുപി സ്കൂൾ അധ്യാപകനെതിരെ 2019 ൽ എടുത്ത കേസിൽ തുടർനടപടി റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് സി. പ്രതീപ്കുമാറിന്റെ ഉത്തരവ്. ഇത്തരം കേസുകളിൽ അധ്യാപകരുടെ ശിക്ഷാ നടപടിയുടെ ഉദ്ദേശ്യശുദ്ധി പരിഗണിക്കേണ്ടിവരുമെന്നു കോടതി വ്യക്തമാക്കി. […]

kerala

കുമ്പള സ്കൂളിൽ നിർത്തിവെച്ച പലസ്തീൻ അനുകൂല മൈം വീണ്ടും അരങ്ങിൽ

  • 6th October 2025
  • 0 Comments

കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർത്തിവെച്ചമൈം വീണ്ടും അരങ്ങിൽ. പലസ്തീൻ മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ സദസിൽ എത്തി.കഴിഞ്ഞ ദിവസം പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവയ്ക്കുകയിരുന്നു. കലോത്സവത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകർ കർട്ടൻ താഴ്ത്തി. തുടർന്ന് കലോത്സവത്തിന്റെ ഭാഗമായ എല്ലാ പരിപാടികളും നിർത്തിവച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂളിന് പുറത്ത് മൈം അവതരിപ്പിച്ചിരുന്നു. ഇതിനിടെ കുമ്പള ഹയർസെക്കന്ററി സ്കൂളിലെ കലോത്സവത്തിൽ പാലസ്തീന് ഐക്യദാർഢ്യം […]

Kerala

ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ല: വി. ശിവന്‍കുട്ടി

  • 23rd September 2025
  • 0 Comments

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീന്റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വര്‍ഷം 57,130 […]

Local News

മെഡിക്കൽ കിറ്റ് വിതരണവും,ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സും സംഘടിപ്പിച്ചു

  • 17th September 2025
  • 0 Comments

കുന്ദമംഗലം:കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മെഡിക്കൽകിറ്റ് വിതരണവും,ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സും സംഘടിപ്പിച്ചു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഡോക്ടേഴ്സ് ഓഫ് പ്രിപ്പറേഷൻ അക്കാദമിയുടെ മെന്റർ ഡോ:റിയാസ് ക്ലാസ്സിന് നേതൃത്വം നല്കി. പിടി എ പ്രസിഡണ്ട് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ നിയാസ് ചോല ഉൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷാജികാരന്തൂർ, ഷഫീഖ്, സുമി, നിഖിൽ,അഷ്റഫ് വെള്ളിപറമ്പ്,സാജിത ടീച്ചർ,റംല ടീച്ചർ, കായിക അധ്യാപിക അമിത, സംസാരിച്ചു. മെഡിക്കൽ കിറ്റ്, […]

National

പത്താം ക്ലാസുകാരനെ എട്ടാം ക്ലാസുകാരന്‍ കുത്തികൊലപ്പെടുത്തി; സ്‌കൂള്‍ അടിച്ചു തകര്‍ത്തു; അഹമ്മദാബാദില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ടാം ക്ലാസുകാരന്‍ കുത്തികൊലപ്പെടുത്തി. ഗോദ്ര സെവന്‍ത് ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ചായിരുന്നു ഒരാഴ്ച്ച മുമ്പ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ അക്രമിച്ചത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം തുടങ്ങി. സ്‌കൂള്‍ മാനേജുമെന്റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് എബിവിപിയും രക്ഷിതാക്കളും പ്രതിക്ഷേധിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധത്തിനിടെ സ്‌കൂള്‍ അടിച്ചു തകര്‍ത്തു.

Kerala kerala

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമീഷന്‍ പരിശീലനം

സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമീഷന്‍ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ നിര്‍വഹിച്ചു. കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഒന്നാംഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.പരിശീലനം ലഭിക്കുന്ന അധ്യാപകരിലൂടെ അവരുടെ സ്‌കൂളിലെ മറ്റു അധ്യാപകരിലേക്കും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളിലേക്കും ബോധവത്കരണം എത്തിക്കും. കൗമാരക്കാരായ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കുക, സമൂഹമാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റര്‍നെറ്റ് […]

kerala Kerala Local

പൂളക്കോട് ഗവ. എല്‍.പി. സ്‌കൂളില്‍ ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ പൂളക്കോട് ഗവ. എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്ലറ്റ് സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ജയപ്രകാശ് അധ്യക്ഷനായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.പി.എ സിദ്ദീഖ്, പി.ടി.എ പ്രസിഡന്റ് ഗോഗുല്‍ദാസ്, എസ്.എം.സി ചെയര്‍മാന്‍ ശശിധരന്‍ എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജിത്ത് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുമതി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.

National

രാജസ്ഥാനില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ജയ്പ്പൂര്‍: രാജസ്ഥാനിലെ ജലവാറില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു. 17 പേര്‍ക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേന സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ജലവാറിലെ പിപ്ലോടി പ്രൈമറി സ്‌കൂളിന്‍ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ പരിഭ്രാന്തി പരത്തുന്നതാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നത് വിഡിയോയില്‍ കാണാം. ഇഷ്ടികകള്‍ കൈകണ്ട് നീക്കം ചെയ്തുമൊക്കെയാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും നിരവധി വിദ്യാര്‍ഥികള്‍ […]

error: Protected Content !!