Local News

കട്ടാങ്ങലിൽ ഒറ്റ നമ്പർ ലോട്ടറി വില്പന കേന്ദ്രങ്ങളിൽ റെയ്ഡ്;നാല് പേർ പിടിയിൽ

  • 1st October 2022
  • 0 Comments

കട്ടാങ്ങലിൽ ഒറ്റ നമ്പർ ലോട്ടറി വില്പന കേന്ദ്രങ്ങളിൽറെയ്ഡ്.സമാന്തര ലോട്ടറി വില്‍പ്പന നടത്തുകയായിരുന്ന മൂന്ന് കടകളിൽ നിന്നായി നാല് പേരെയാണ് പോലീസ് പിടികൂടിയത്.സത്യ ലോട്ടറി,വിൻ ഫോർട്ട് ലോട്ടറി ,കേരള ലോട്ടറിഎന്നീ കടകളിൽ നിന്നായി മൊബൈൽ ഫോണുകളും,പണവും മൂന്നക്ക നമ്പർ കുറിച്ചിട്ട പേപ്പറുകളും അടക്കമാണ് കുന്ദമംഗലം പോലീസ് പിടിച്ചെടുത്തത്.സംഭവത്തിൽ മുക്കം സ്വദേശികളായ കല്ലൂർ അഭിനവ്(20),പുൽപറമ്പിൽ വിജിൻ (19),പൊയിലിൽ അലി (47)രാജീവ് (37 ) എന്നിവരാണ് പിടിയിലായത്.ഡിസിപിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നുള്ള നിർദ്ദേശത്തിൽ കുന്ദമംഗലം സ്റ്റേഷൻ എച്ച് ഒ യൂസഫ് […]

Kerala News

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്;ഒരേസമയം 5 പ്രതികളുടെ വീട്ടിലും പരിശോധന

  • 10th August 2022
  • 0 Comments

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എൻഫോഴ്സ്മെൻ്റ് റെയ്ഡ്. കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തുന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തികൊണ്ടിരിക്കുന്നത്. സിആര്‍പിഎഫ് സുരക്ഷയോട് കൂടിയാണ് റെയ്ഡ്.മുഖ്യപ്രതി ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലാണ് സംഘം പരിശോധന നടത്തുന്നത്. 75 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെയായിരുന്നു പരിശോധനയ്ക്ക് എത്തിയത്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന.എസിപി […]

Kerala News

കരുവന്നൂര്‍ മോഡല്‍ തട്ടിപ്പുമായി മറ്റു ബാങ്കുകളും; ഗുരുതര ക്രമക്കേട് കണ്ടെത്തിയത് തൃശ്ശൂരിലെ 15 സഹകരണ ബാങ്കുകളില്‍

  • 23rd November 2021
  • 0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശ്ശൂര്‍ ജില്ലയിലെ കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പെന്ന് കണ്ടെത്തല്‍. സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ മറ്റ് 15 സഹകരണ ബാങ്കുകളില്‍ കൂടി ഗുരുതര ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ 15 സഹകരണ ബാങ്കുകലീലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ബാങ്കുകളില്‍ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിന് സഹകരണവകുപ്പ് ഉത്തരവിട്ടു. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതികള്‍ നിലനില്‍ക്കുന്ന ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിന്റെ […]

Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എട്ടുപേര്‍ക്കെതിരെ നടപടിയുമായി സിപിഐഎം

  • 27th July 2021
  • 0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടിയെടുത്ത് സിപിഐഎം. എട്ടുപേര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ എന്നിവെയാണ് തരം താഴ്ത്തിയത്. ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇന്നു ചേര്‍ന്ന തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നടപടി എടുത്തത്. മുന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം സി കെ ചന്ദ്രനെയും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും […]

കെ.എം ഷാജിക്ക് വീണ്ടും തിരിച്ചടി; അടുത്ത അനുയായിയുടെ മൊഴിയെടുത്ത് ഇഡി

  • 6th November 2020
  • 0 Comments

അഴീക്കോട് കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ എം ഷാജി എം എല്‍ എയ്ക്ക് വീണ്ടും തിരിച്ചടി. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 16 നിര്‍മ്മാണങ്ങള്‍ ഷാജി അപേക്ഷയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് കോര്‍പറേഷന്റെ കണ്ടെത്തല്‍. പിശകുകള്‍ പരിഹരിച്ച് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ഷാജിയെ അറിയിച്ചിട്ടുണ്ട്. 3200 ചതുരശ്രയടി വീട് നിര്‍മ്മാണത്തിന് അനുമതി വാങ്ങിയ ഷാജി 5500 ചതുരശ്രയടിയിലുള്ള വീട് നിര്‍മ്മിച്ചെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. അഴീക്കോട് കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇ ഡിയുടെ നിര്‍ദ്ദേശാനുസരണമാണ് കോര്‍പറേഷന്‍ വീട് അളവ് നടത്തിയത്. […]

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് അവസാനിപ്പിക്കുന്നു; ഒത്തുതീര്‍പ്പ് 28 ലക്ഷം രൂപയും മടക്കി നല്‍കിയതിനാല്‍

  • 2nd November 2020
  • 0 Comments

ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ പരാതിക്കാരനായ പി ആര്‍ ഹരികൃഷ്ണന്‍ നല്‍കിയ പരാതി പിന്‍വലിച്ചു. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതിയില്‍ ആരോപിച്ച തുക പൂര്‍ണമായും തിരികെ ലഭിച്ച സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. തുകയുടെ ഭാഗമായ […]

റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; രണ്ടുപേര്‍ കൂടി പരാതി നല്‍കി, നിലവില്‍ കേസുകള്‍ 89…

  • 28th October 2020
  • 0 Comments

കേസുകളില്‍ റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളായ മൊയ്തു , അബ്ദുള്‍ കരീം എന്നിവരാണ് പരാതി നല്‍കിയത്. മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. ഇതോടെ നിലവില്‍ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ […]

error: Protected Content !!