National News

സവർക്കർ തന്റെ ആരാധനാപാത്രം, അപമാനിക്കരുത് ; രാഹുൽ ഗാന്ധിയോട് ഉദ്ധവ് താക്കറെ

  • 27th March 2023
  • 0 Comments

സവർക്കറെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. മാപ്പു പറയാൻ താൻ സവർക്കറല്ല, ​ഗാന്ധിയാണെന്നായിരുന്നു രാഹുലിന്റെ പരാമർശത്തിനെതിരെയാണ് താക്കറെ രംഗത്തെത്തിയത്. മാലേ​ഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. ‘ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറെ താൻ ആരാധനാപാത്രമായി കരുതുന്നു. അതിനാൽ തന്നെ സവർക്കറെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണ്’- ഉദ്ധവ് പറഞ്ഞു. […]

Kerala

ഭാരത് ജോഡോ യാത്ര; പ്രചാരണ ഫ്ലക്സിൽ സവർക്കരുടെ ഫോട്ടോ, ഗാന്ധി ചിത്രം കൊണ്ട് മറച്ച് നേതാക്കൾ

  • 21st September 2022
  • 0 Comments

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ഫ്ലക്സിൽ സവർക്കറിന്റെ ഫോട്ടോ. ആലുവ ചെങ്ങമനാട് സ്ഥാപിച്ച ഫ്ലക്സിലാണ് സവർക്കറിനെ കാണാൻ സാധിക്കുന്നത്. എന്നാൽ ഇത് വിവാദമായതോടെ സംഘാടകർ ഗാന്ധി ചിത്രം കൊണ്ട് മറച്ചു. പിന്നീട് ഫ്ലക്സുതന്നെ മാറ്റി. ഫ്ലക്സ് അച്ചടി സ്ഥാപനത്തിന് പറ്റിയ തെറ്റെന്ന് വിശദീകരണം. സ്വാന്തന്ത്ര സമരത്തിൽ പങ്കെടുത്ത നേതാക്കളെ ഗൂഗിളിൽ തിരഞ്ഞപ്പോൾ സവർക്കും ചിത്രത്തിലുൾപ്പെട്ടെന്ന് വിശദീകരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന എറണാകുളത്തേക്ക് പ്രവേശിച്ചിരുന്നു. ആയിരക്കണക്കിന് അണികളും പ്രവർത്തകരും നാട്ടുകാരുമാണ് യാത്രയിൽ […]

error: Protected Content !!