Kerala News

ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനം; ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ല; മന്ത്രി വി ശിവൻ കുട്ടി

ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും ആ കാര്യത്തിൽ ഇനിയൊരു ചർച്ച ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെ.എസ്.ടി.എയുടെ എതിർപ്പ് പൂർണമായും തള്ളുകയാണ് മന്ത്രി.ഏത് അധ്യാപക സംഘടനകൾക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട് എന്നാൽ സർക്കാർ സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞു വെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമപ്രകാരമാണ് 220 ദിവസം അധ്യയന ദിനമാക്കുന്നത്. ഈ തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷമാണെന്നും എതിർപ്പ് പത്രക്കാർക്ക് മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. […]

Kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം. കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമായ കണക്കനുസരിചച് അത് പരിഹരിക്കാന്‍ അത്രയും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും ആയിരിക്കും പ്രവൃത്തി ദിനമാക്കുക.

error: Protected Content !!