Kerala

സംസ്ഥാനത്ത് നാളെ സ്കൂളുകൾക്ക് പ്രവർത്തി ദിവസം

  • 23rd September 2022
  • 0 Comments

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കും. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്‌കൂൾ പ്രവർത്തിക്കുക.ഒക്ടോബർ 29, ഡിസംബർ 3 എന്നീ ശനികളും സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. 1 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് മാത്രമാണ് പ്രവൃത്തിയുള്ളത്. മാസത്തിൽ ഒരു ശനിയാഴ്ച വീതം പ്രവൃത്തി ദിവസമാക്കാൻ നേരത്തെ വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി. അക്കാദമിക വർഷത്തിൽ അധ്യയന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഒരു ശനിയാഴ്ച അവധിയില്ലാത്തത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമല്ല.

Kerala News

ശനി, ഞായര്‍ ദിവസങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കേരളം

  • 21st April 2021
  • 0 Comments

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.ശനി, ഞായര്‍ ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് തീരുമാനങ്ങള്‍.രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതൽ സെക്‌ടർ ഓഫീസർമാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിൻമെന്റ് സോണിന് പുറത്ത് സാധാരണ കടകൾ ഒൻപത് മണി വരെയാക്കും. സർക്കാർ ഓഫീസുകളിൽ പകുതിപേർ മാത്രം ജോലി ചെയ്‌താൽ മതിയാകും. സ്വകാര്യ മേഖലയിലും വർക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.24, 25 തീയതികളില്‍ അവശ്യസര്‍വീസുകള്‍ […]

Kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം. കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമായ കണക്കനുസരിചച് അത് പരിഹരിക്കാന്‍ അത്രയും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും ആയിരിക്കും പ്രവൃത്തി ദിനമാക്കുക.

error: Protected Content !!