മമ്മൂട്ടി ചിത്രത്തിന് സൂര്യ ടിവി നല്‍കിയത് 15 കോടിയോ?
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്ക്’ മെഗാസ്റ്റാര്‍ ആരാധകർ ഏറെ പ്രതോക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയിൽ കഴുത്തറപ്പന്‍ പലിശക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ ചർച്ചാ വിഷയം. ഈ സിനിമയുടെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയതാണ്. 15 കോടിയോളം രൂപയ്ക്കാണ് അവകാശം വിറ്റതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാൽ എത്ര രൂപയ്ക്കാണ് അവകാശം സ്വന്തമാക്കിയതെന്ന് കൃത്യമായ വിവരം ലഭ്യമല്ല. മമ്മൂട്ടിയുടെ ഈ ഫാമിലി ത്രില്ലറില്‍ തമിഴ് […]