Kerala News

വി ഡി സതീശൻ ശശി തരൂരിനൊപ്പം; തരൂരിനെ നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

  • 28th December 2021
  • 0 Comments

കോൺ​ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്നും പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയെന്നും സതീശൻ പറഞ്ഞു. ഇതിനിടെ തരൂരിനെ നിയന്ത്രിക്കണമെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വമാണെന്നും ഇക്കാര്യത്തിൽ നേതൃത്വം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. . സാധാരണ […]

Kerala News

സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ട് ; കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ല;ശശി തരൂർ

  • 15th December 2021
  • 0 Comments

സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടേണ്ടതില്ലെന്ന് ശശി തരൂർ എംപി. തന്റേത് വ്യക്തിപരമായ നിലപാടാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യമെന്നും എം പി പ്രതികരിച്ചു. നിർദ്ദിഷ്ട സെമി ഹൈ സ്പീഡ്റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തിൽ ഇന്നലെ ശശി തരൂർ എംപി ഒപ്പുവെച്ചിരുന്നില്ല. നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. പദ്ധതിയെ […]

National News

ഇന്ധന വില നിയന്ത്രിക്കേണ്ടത് കേന്ദ്ര സർക്കാർ; ഡോ. ശശി തരൂര്‍

  • 17th July 2021
  • 0 Comments

ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂര്‍. ഇന്ധന വില നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളല്ലെന്നും തരൂര്‍ പറഞ്ഞു. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍- ഡീസല്‍ വില കൂടിയതിന് പിന്നാലെ പച്ചക്കറികൾ, പഴങ്ങൾ, മറ്റ് അവശ്യ ഗാർഹിക വസ്തുക്കൾ എന്നിവയ്ക്കും വില കൂടി. ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന വര്‍ധനവ് അല്ല ഇത്. വിലക്കയറ്റം നിയന്ത്രിക്കാനായി മോദി സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി. […]

National News

രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിൽ നിന്ന് വിശദീകരണം തേടും; ശശി തരൂർ

  • 25th June 2021
  • 0 Comments

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററിൽ നിന്ന് വിശദീകരണം തേടുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികൾ എന്നിവ ആരായും. ഒരു മണിക്കൂറോളമാണ് ട്വിറ്റര്‍ കേന്ദ്രമന്ത്രിയുടെ അക്കൌണ്ട് ലോക്ക് ചെയ്തത്.’റാസ്പുടിൻ ‘ വൈറൽ വീഡിയോ പങ്കുവെച്ചതിന് തന്‍റെ അക്കൗണ്ടും ട്വിറ്റർ ഒരുതവണ ബ്ലോക്ക് ചെയ്തിരുന്നെന്നും തരൂര്‍ പറഞ്ഞു. പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് തരൂര്‍. ട്വിറ്റര്‍ അവകാശപ്പെടും പോലെ അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താക്കളല്ലെന്ന് ഈ […]

News

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് ലീസിന് നല്‍കിയതില്‍ പിന്തുണയുമായി ശശി തരൂര്‍

തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് ലീസിന് നല്‍കിയതിന് പിന്തുണയുമായി കോണ്‍ഗ്രസ എം.പി നേതാവ് ശശി തരൂര്‍. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷവും ഒരു പോലെ എതിക്കുമ്പോളാണ് ശശി തരൂരിന്റെ നിലപാട്. വിമാനയാത്രക്കാരുടെ താല്‍പര്യങ്ങളാണ് വലുതെന്നും കേന്ദ്രസര്‍ക്കാര്‍ ക്രമക്കേടുകളില്ലാതെയാണ് ലേലം നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കേന്ദ്രം അംഗീകരിച്ചെന്നും തരൂര്‍ പറഞ്ഞു.വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ […]

News

പ്രവാസികള്‍ ക്വാറന്റീന്‍ ചിലവ് വഹിക്കണമെന്ന നിലപാടിനെതിരെ ശശി തരൂര്‍

മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ശശി തരൂര്‍. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചനയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധി കാരണം മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന നിരവധിപ്പേരാണ് വിവിധ രാജ്യങ്ങളിലുള്ളത്. പലരുടെയും കാരുണ്യത്താല്‍ നാട്ടിലെത്തുന്നവര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീന് കൂടി പണം കണ്ടെത്തേണ്ടി വരുന്നത് ഇരട്ടി ദുരിതമാവും സമ്മാനിക്കുക എന്ന് തരൂര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് […]

Local

പ്രധാനമന്ത്രിയെ ബഹുമാനിക്കണം; മോദിയെ പിന്തുണച്ച് ശശി തരൂര്‍

  • 20th September 2019
  • 0 Comments

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പിന്തുണച്ച് വീണ്ടും കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. നേരത്തെ മോദിയെ അനുകൂലിച്ച് വലിയ വിവാദമായതിന് പിന്നാലെയാണിത്. മോദി നമ്മുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തെ ബഹുമാനിക്കണമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടിയുടെ എം.പി. എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കാനും അദ്ദേഹത്തിന്റെ വീഴ്ചകളെ തുറന്നുകാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം വിദേശത്ത് പോകുമ്പോള്‍ എന്റെ രാജ്യത്തിന്റെ പതാകയേന്തിയ പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം. -തരൂര്‍ ട്വീറ്റ് […]

National

അയോധ്യയില്‍ രാമക്ഷേത്രം ആവശ്യം; ശശി തരൂര്‍

  • 5th September 2019
  • 0 Comments

ന്യൂദല്‍ഹി: വീണ്ടും ബിജെപി അനുകൂല നിലപാടുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വിശ്വാസം കണക്കിലെടുത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും മറ്റൊരു സമുദായത്തിന്റെ ആരാധനാലയം നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് കാശ്മീര്‍ വിയത്തിലും അദ്ദേഹം അനുകൂല നിലപാട് വ്യക്തമാക്കി., ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രീതി ഭരണഘടനക്ക് […]

error: Protected Content !!