News

സ്വര്‍ണക്കടത്തില്‍ അന്വേഷണം കൊടുവള്ളിയിലേക്ക്

സ്വര്‍ണക്കടത്തുകേസ് അന്വേഷണം കേസില്‍ പങ്കാശിയെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ ജ്വല്ലറിയുടമയിലേക്കും. കൊടുവള്ളിയിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ചും അടുത്ത ദിവസം റെയ്ഡ് ഉണ്ടായേക്കുമെന്നാമ് സൂചന. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും കോഴിക്കോട് എരഞ്ഞിക്കലിലെ സിംജുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊടുവള്ളി സ്വദേശിക്കും സ്വര്‍ണ്ണകടത്തില്‍ പങ്കുണ്ടെന്ന് ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമായി. കൊടുവള്ളി സ്വദേശിയായ ജ്വല്ലറി ഉടമയാണ് സ്വര്‍ണം ഉരുക്കി ആഭരണങ്ങളാക്കി മാറ്റാന്‍ സഹായം നല്‍കാറ്. മറ്റൊരു നടുവണ്ണൂര്‍ സ്വദേശി ഇതിന്റെ ഇടനിലക്കാരനായും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. […]

Trending

സ്വര്‍ണക്കടത്ത്; സരിത്തിനെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിനെ 15 വരെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കേസ് രാജ്യസുരക്ഷയെ ബാധിക്കുന്നതെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. സരിത്തിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യും. നേരത്തെ സരിത്ത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സരിത്തില്‍ നിന്ന് നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ. കടത്താന്‍ ശ്രമിച്ച സ്വര്‍ണം ആരുടെ അടുത്തേക്കാണ് എത്തേണ്ടതെന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ട്.

error: Protected Content !!