Kerala News

സരിത്തിനും സ്വപ്‌ന സുരേഷിനും തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പി.എസ്. സരിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി. സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് വിജു ഏബ്രഹാം ഹര്‍ജി തള്ളിയത്. ‘സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള […]

Kerala News

വിജിലന്‍സ് കൊണ്ടുപോയത് ബലം പ്രയോഗിച്ച്, ചോദിച്ചത് സ്വപ്ന ഇന്നലെ മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടെന്ന് – സരിത്ത്

വിജിലന്‍സ് സംഘം തന്നെ ബലം പ്രയോഗിച്ചാണ് പിടിച്ചുകൊണ്ടു പോയതെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പി.എസ്.സരിത്ത്. സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. രണ്ടരമണിക്കൂറോളം സരിത്തിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ അത് സംബന്ധിച്ച് ഒന്നും ചോദിച്ചില്ലെന്നും ഇന്നലെ സ്വപ്ന നല്‍കിയ മൊഴി സംബന്ധിച്ചാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. നോട്ടീസ് നല്‍കാതെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും സരിത്ത് ആരോപിച്ചു. സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ […]

Kerala News

സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് സംഘം, ‘ദിസിസ് എ ഡേര്‍ട്ടി ഗെയിം’; പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റില്‍നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ കേസിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെവന്നുവെന്നും വിജിലന്‍സ് അറിയിച്ചു. സരിത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുമെന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. നാടകീയമായി സരിത്തിനെ കസ്റ്റഡിയിലെടുത്ത വിജിലന്‍സിനെതിരെ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ് രംഗത്തെത്തി. സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും […]

Kerala News

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ, സരിത്തിന് നോട്ടീസ് അയച്ചു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. കേസിലെ പ്രതി സരിത്തിനോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. തിരുവനന്തപുരം സിബിഐ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. കേസില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്യും. യുണിടാക് എംഡി സന്തോഷ് ഈപ്പനെ കേസില്‍ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷനില്‍ പാര്‍പ്പിട നിര്‍മ്മാണ കരാര്‍ നേടാന്‍ കോഴകൊടുത്തുവെന്ന് നേരത്തെ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ എം ശിവശങ്കര്‍, സ്വപന സുരേഷ് എന്നിവരേയും ചോദ്യം ചെയ്തേക്കും. […]

Kerala News

സരിത്തിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്:കെ സുധാകരന്‍ എംപി

  • 11th July 2021
  • 0 Comments

സ്വര്‍ണക്കടത്തില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ പേര് ഉണ്ടെന്ന് വരുത്താന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണകടത്തു കേസിലെ പ്രതിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.. നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത്തിനെ കൊണ്ട് ഇത്തരമൊരു മൊഴി ഉണ്ടാക്കുന്നതിനാണ് ജയിലുദ്യോഗസ്ഥരില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അതിനു വഴങ്ങാതിരുന്ന സരിത്തിനെ ജയിലിനകത്ത് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങള്‍ […]

Kerala News

സ്വപ്നയ്ക്കും സരിത്തിനും ജാമ്യം

  • 27th January 2021
  • 0 Comments

ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും സരിത്തിനും ജാമ്യം .സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുവർക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

Kerala News

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

  • 5th January 2021
  • 0 Comments

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യുഎപിഎയിലെ 15,16,17 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. അതേസമയം, കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി. കേസില്‍ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുന്‍പാണ് കുറ്റപത്രം നല്‍കുന്നത്.

Kerala News

സ്വര്‍ണ്ണക്കടത്തിലെ ഉന്നതനെ മുഖ്യമന്ത്രിക്കറിയാം, ആളെ അറിഞ്ഞാല്‍ ജനം ബോധം കെട്ടു വീഴും; ചെന്നിത്തല

  • 7th December 2020
  • 0 Comments

സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ആ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിവേഴ്സ് ഹവാലയില്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും പങ്കുണ്ട്. ആ ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയ്ക്ക് സ്വപ്നയും സരിത്തും നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. […]

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സരിത്തും സ്വപ്‌നയും മാപ്പുസാക്ഷികള്‍

  • 4th December 2020
  • 0 Comments

ഡോളര്‍ കടത്തുകേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന സരിത്തിനെയും സ്വപ്ന സുരേഷിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ്. വിദേശത്തേക്ക് 100 കോടിയോളം രൂപ റിവേഴ്സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തും സ്വപ്നയും ഉപകരണങ്ങള്‍ മാത്രമെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ […]

Kerala News

അനധികൃത ഡോളർ കടത്തൽ ;സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി

  • 17th October 2020
  • 0 Comments

സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കി വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളർ കടത്തിയതിൽ എം. ശിവശങ്കറിനും പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയിരുന്നു. ഡോളർ കൈമാറിയത് സമ്മർദം മൂലമാണെന്ന് […]

error: Protected Content !!