ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു ടീമില്‍
ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി നിലനിര്‍ത്തി. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഉപനായകനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യരെയും യശസ്വി ജയ്‌സ്വാളിനെയും ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധേയമായത്. ഇക്കുറി ഐ.പി.എല്ലില്‍ ഒട്ടും ഫോമിലല്ലാതിരുന്ന റിങ്കു സിങ്ങിനും ടീമില്‍ ഇടം ലഭിച്ചു. ജെയ്‌സ്വാള്‍ അഞ്ചു റിസര്‍വ് താരങ്ങളില്‍ ഒരാളാണ്. പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, […]






