സന്ദീപ് വാര്യര്‍ പാലക്കാട്,ബി ഗോപാലകൃഷ്ണന്‍ തൃശ്ശൂരില്‍, ശോഭാ സുരേന്ദ്രന്‍ വര്‍ക്കലയില്‍; ബിജെപി സാധ്യത പട്ടിക പുറത്ത്
നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ബിജെപി. ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ മത്സരിച്ചേക്കും. പാലക്കാടും മത്സരിക്കാനുള്ള സാധ്യതയുണ്ട്. കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഇക്കുറി കുമ്മനം രാജശേഖരന്‍ മത്സരിക്കും. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാവും. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ആറ്റിങ്ങലില്‍ സുധീര്‍, പാറശാലയില്‍ കരമന ജയന്‍, കോവളത്ത് എസ് സുരേഷ് എന്നിവര്‍ മത്സരിച്ചേക്കും. ചാത്തന്നൂരില്‍ ബിബി ഗോപകുമാര്‍, […]



