‘സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട, നടപ്പിലാക്കാനുള്ള തീരുമാനം കേരളസര്‍ക്കാര്‍ പിന്‍വലിക്കുക’; മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ചന്ദ്രശേഖര്‍ ആസാദ്

  • 3rd November 2020
  • 0 Comments

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തില്‍ ട്വീറ്റ് ചെയ്തായിരുന്നു ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധം അറിയിച്ചത്. സാമ്പത്തിക സംവരണത്തിനെതിരെ ഭീം ആര്‍മി കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക’, മുഖ്യമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റില്‍ […]

സംവരണ വിഷയത്തില്‍ സാമുദായിക സംഘടനകളെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സര്‍ക്കാര്‍; ചര്‍ച്ച നടത്തിയേക്കും

  • 29th October 2020
  • 0 Comments

മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ സാമുദായിക സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ സംഘടനകളെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍. സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചര്‍ച്ച നടത്തുക. പിന്നാക്ക സമുദായങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടേക്കും. മുന്നാക്ക സംവരണത്തിനെതിരെ മുസ്ലിം ഈഴവ ദളിത് സംഘടനകളാണ് രംഗത്തുള്ളത്. ഇവരുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സംഘടനകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നബിദിനത്തിന് ശേഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സാമുദായിക സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ […]

മുന്നാക്ക സംവരണത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നത: ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും മുന്നണിയില്‍ എതിര്‍പ്പ് ഉന്നയിക്കുമെന്നും ഐ.എന്‍.എല്‍

  • 29th October 2020
  • 0 Comments

മുന്നാക്ക സംവരണത്തിനെതിരെ എല്‍ഡിഎഫില്‍ ഭിന്നത. മുന്നാക്ക സംവരണം ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും യോജിക്കാനാവില്ലെന്നും വ്യക്തമാക്കി ഘടകകക്ഷിയായ ഐഎന്‍എല്‍ രംഗത്തെത്തി. എതിര്‍പ്പ് ഇടത് മുന്നണിയില്‍ ഉന്നയിക്കുമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ് വ്യക്തമാക്കി. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണ് ഭരണഘടനാനുസൃതമായ സംവരണം ഇതിലൊരു പ്രശ്‌നമുള്ളത് കേന്ദ്രസര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കേണ്ട ചില നിലപാടുകളുണ്ട്. എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ എന്നൊക്കെ പരിശോധിക്കേണ്ടതാണ്. അത് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും അബ്ദുല്‍ […]

സാമ്പത്തിക സംവരണ വിഷയത്തില്‍ ബിജെപിയെ പ്രശംസിച്ചും ലീഗിനെ വിമര്‍ശിച്ചും സീറോ മലബാര്‍ സഭ

  • 28th October 2020
  • 0 Comments

സാമ്പത്തിക സംവരണ വിഷയത്തില്‍ ലീഗിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചും ബിജെപിയെ പ്രശംസിച്ചും ചങ്ങനാശ്ശേരി അതിരൂപത മെത്രാപൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം. ആദര്‍ശത്തിന്റെ പേരിലല്ല മുസ്ലിം ലീഗ് സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നതന്നും പാര്‍ട്ടിയുടെ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നതിന്റെ തെളിവാണിതെന്നും ജോസഫ് പെരുന്തോട്ടം ദീപിക ദിനപത്രത്തിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു. ‘ഉന്നതവിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 12 സതമാനം വരെ സമുദായ സംവരണം അനുഭവിച്ചുപോരുന്ന വിഭാഗത്തിന്റെ സംഘടിത മതശക്തി എന്ന നിലയിലുള്ള ലീഗിന്റെ നയങ്ങള്‍ ഇതര […]

error: Protected Content !!