ശിശുദിനം കലക്ടര്‍ക്കൊപ്പം ആഘോഷിച്ച് ചില്‍ഡ്രന്‍സ് ഹോം കേഡറ്റുകള്‍
ശിശുദിനത്തില്‍ ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ക്യാംപയിനിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥി കേഡറ്റുകള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ കലക്ട്രേറ്റിലെത്തി. കലക്ടര്‍ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും 30 മിനുട്ട് നേരം കലക്ടറെ അടുത്തുകിട്ടിയ അവസരം കുട്ടികള്‍ പാഴാക്കിയില്ല. ചോദ്യങ്ങളും സംശയങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം കലക്ടറോട് പേടിയേതും കൂടാതെ കുട്ടികള്‍ തുറന്നു പറഞ്ഞു. സാറിന്റെ കരിയറില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന അനുഭവം ഏതാണെന്ന ചോദ്യത്തിന് ഓരോ ദിവസവും ഒരുപാട് അനുഭവങ്ങള്‍ നല്‍കുന്നുണ്ടെന്നും അതെല്ലാം താന്‍ നന്നായി […]