‘മലപ്പുറം ജില്ലയും എൻ്റെ പേരുമാണ് അവരുടെ പ്രശ്നം, അടിവസ്ത്രം വരെ ഊരി പരിശോധന നടത്തി’; കൊച്ചി വിമാനത്താവളത്തിലെ ദുരനുഭവവം പങ്കുവെച്ച് സലിം കോടത്തൂർ
നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദുരനുഭവമുണ്ടായെന്ന് ഗായകൻ സലിം കോടത്തൂർ. അടിവസ്ത്രം വരെ ഊരി പരിശോധിച്ചെന്നും തൻ്റെ പേരാണ് അവർക്ക് പ്രശ്നമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ ആരോപിച്ചു. മലപ്പുറംകാരനായിട്ട് എന്തിനാണ് കൊച്ചിയിൽ വന്നത് എന്ന് അവർ ചോദിച്ചു. മലപ്പുറം ജില്ലക്കാർ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ എന്നും അദ്ദേഹം ചോദിക്കുന്നു. സലീം കൊടുത്തൂരിന്റെ വാക്കുകൾ: മലപ്പുറം ജില്ലക്കാരനായിട്ട് എന്തിനാണ് ഇതുവഴി സഞ്ചരിക്കുന്നതെന്ന് എല്ലായ്പ്പോഴും ചോദിക്കാറുണ്ട്. ഇതാണ് എളുപ്പമെന്ന് ഞാൻ പറയും. കുറച്ചുകാൾ […]
