Kerala

‘ശബരിമലയിൽ കൂടുതൽ കൊള്ള നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്’: സജി ചെറിയാൻ

  • 12th October 2025
  • 0 Comments

ആലപ്പുഴ∙ ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി സജി ചെറിയാൻ. സിപിഎം ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച, ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാറിനുള്ള സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ‘‘യുഡിഎഫിന് വലിയ കണ്ണുനീരാണ്. എന്തൊരു നൊമ്പരമാണ്. കേരളം മൊത്തം ജാഥ നടത്തുന്നു, നിയമസഭയിൽ പ്രതിഷേധം നടത്തുന്നു. യുഡിഎഫ് ഭരണകാലത്ത് ശബരിമലയിലെ റോഡുകളിൽ കൂടി സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ‘മികച്ച’ കുണ്ടും കുഴിയുമായിരുന്നു […]

kerala Kerala

കേരളത്തിന് പ്രതിരോധം തീര്‍ക്കുന്നത് യുവശക്തി: മന്ത്രി സജി ചെറിയാന്‍

ഒരു ശക്തിക്കും വര്‍ഗീയ കലാപമോ ജാതിമത വേര്‍തിരിവോ നടത്താന്‍ കഴിയാത്ത വിധത്തില്‍ പ്രതിരോധം തീര്‍ക്കുന്ന രാഷ്ട്രീയ നിലപാടാണ് കേരളത്തിന്റെ യുവത്വം സ്വീകരിക്കുന്നതെന്നും നാടിനെ ശരിയായി നയിക്കുന്നതിന് ഇടപെടലുകള്‍ നടത്താന്‍ യുവജനങ്ങള്‍ക്ക് കഴിയുമെന്നും സാംസ്‌കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൈക്കാട് ഗവ. ആര്‍ട്‌സ് കോളേജില്‍ സംഘടിപ്പിച്ച യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക എന്നതാണ് യുവത്വത്തിന്റെ ധര്‍മ്മം. മയക്കുമരുന്നിനും ലഹരിക്കും എതിരായ […]

Kerala News

കേരളഗാനം; മന്ത്രി നിലപാട് വ്യക്തമാക്കണം ; കെ സി ജോസഫ്

  • 6th February 2024
  • 0 Comments

കേരള ഗാനത്തെച്ചൊല്ലി ദൗർഭാഗ്യകരമായ വിവാദങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നതെന്നും ഉമ്മൻ ചാണ്ടി ഗവഃ 2014 ൽ ബോധേശ്വരന്റെ ‘കേരള ഗാനം’ സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചോ എന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കണമെന്നും മന്ത്രി സജി ചെറിയാനയച്ച കത്തിൽ മുൻ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. ഹരിപ്പാട് ശ്രീകുമാരൻ തമ്പിയെപ്പോലെ പ്രശസ്തനും പ്രഗത്ഭനുമായ ഒരു കവിയോട് കേരളഗാനം എഴുതി നൽകുവാൻ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സെക്രട്ടറിയും ആവശ്യപ്പെട്ടശേഷം അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ […]

Kerala News

ചിലര്‍ പൈസയ്ക്ക് വേണ്ടി മരിക്കുന്നു;കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കിയിട്ടും ജീവനക്കാര്‍ എന്തിന് കൈക്കൂലി വാങ്ങുന്നുവെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാട്ടിൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ആത്മാർത്ഥമായിട്ട് ജോലി ചെയ്യുന്നവരാണെങ്കിലും എന്നാൽ ചിലർക്ക് പണമുണ്ടാക്കാൻ ഭയങ്കര ആവേശമാണെന്ന് സജി ചെറിയാൻ പറഞ്ഞു. ചിലര്‍ പൈസയ്ക്ക് വേണ്ടി മരിക്കുകയാണെന്നും ഇങ്ങനെ കൈക്കൂലി വാങ്ങുന്ന ഒരു വ്യക്തിയെ ആദ്യമായിട്ട് കാണുകയാണെന്നുംഅടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ […]

Kerala News

കേരളത്തിലിന്നുള്ള സൗഹാര്‍ദ്ദപരമായ അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യം ; കേരള സ്റ്റോറി ബഹിഷ്കരിക്കണം; സജി ചെറിയാൻ

  • 28th April 2023
  • 0 Comments

കേരളത്തിലെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ദ കേരള സ്റ്റോറി’ എന്ന സിനിമ ബഹിഷ്‌കരിക്കണമെന്ന് ചലച്ചിത്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംഘപരിവാറിന് വേണ്ടി തയാറാക്കിയ സിനിമയാണിതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. മറ്റു പല സംസ്ഥാനങ്ങളിലേ പോലെ നാട് കലാപ കലുഷിതമാക്കി രാഷ്ട്രീയ മുന്നേറ്റം നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. കേരളത്തിലെ മതനിരപേക്ഷ മനസുള്ളവര്‍ ഒന്നടങ്കം സിനിമ ബഹിഷ്‌കരിക്കണം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ […]

Kerala News

തെറ്റ് ചെയ്തവർ തിരുത്തി സജീവമാകട്ടെ; സർക്കാർ വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പം; സജി ചെറിയാൻ

  • 26th April 2023
  • 0 Comments

താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി സിനിമ രംഗത്ത് സജീവമാകണമെന്നും താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പമാണ് സർക്കാറെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമയിൽ ലഹരി ഉപയോഗത്തെ കുറിച്ച് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. ആരെങ്കിലും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ […]

Kerala

ഗവർണർ അനുമതി നൽകി; സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ നാളെ

  • 3rd January 2023
  • 0 Comments

തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പ്രസംഗത്തിൻറെ പേരിൽ സ്ഥാനമൊഴിഞ്ഞ സജി ചെറിയാൻ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു, സജിചെറിയാൻറെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടന്നേക്കും. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചെന്നാണ് സൂചന. എന്നാൽ സജി ചെറിയാന് ക്ളീൻ ചിറ്റ് നൽകിയ പോലീസ് റിപ്പോർട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതിൽ അന്തിമ തീരുമാനം വന്നിട്ടില്ല. സത്യപ്രതിജ്ഞയെ കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഗവർണർ ആണ് തീരുമാനമെടുക്കേണ്ടതെന്നും സജി ചെറിയാൻ പറഞ്ഞു.ചീഫ് സെക്രട്ടറിയും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.അറിയിപ്പ് […]

Kerala

‘ഭരണഘടനയെ അവഹേളിച്ചിട്ടില്ല ,ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജി വെച്ചത്; ആവർത്തിച്ച് സജി ചെറിയാൻ

  • 31st December 2022
  • 0 Comments

തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് സജി ചെറിയാൻ എംഎൽഎ. മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് സജി ചെറിയാൻ ഇന്നും ആവർത്തിച്ചു. വിവാദമുണ്ടായപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. അതിന് ശേഷം അഞ്ച് മാസത്തോളം അന്വേഷണം നടന്നു. ഇനിയെല്ലാം പാർട്ടി തീരുമാനിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ‘മന്ത്രിയാകുന്നതിൽ നിയമപരമായി യാതൊരു തടസവുമില്ല. താനുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലെ പൊലീസ് റിപ്പോർട്ട് കണ്ടില്ല. പൊലീസ് റിപ്പോർട്ട് കോടതിയാണ് പരിശോധിക്കേണ്ടത്. […]

Kerala

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരാൻ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

  • 9th December 2022
  • 0 Comments

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നീക്കം. സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. 2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്‍റെ […]

Kerala

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

  • 8th December 2022
  • 0 Comments

കൊച്ചി: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം […]

error: Protected Content !!