National News

എന്റെ അച്ഛൻ ബോംബിട്ടിട്ടുണ്ട് പക്ഷെ അത് മിസോറാമിലല്ല; അമിത് മാളവ്യയുടെ വാദം പൊളിച്ച് സച്ചിൻ പൈലറ്റ്

  • 16th August 2023
  • 0 Comments

1966 മാർച്ച് 5ന് മിസോറാം തലസ്ഥാനമായ ഐസോളിൽ ബോംബുകൾ വർഷിച്ചത് വ്യോമസേനയിൽ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയുമായിരുന്നുവെന്ന ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയുടെ വാദം പൊളിച്ചു കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ആരോപണമുന്നയിച്ച മാളവ്യക്കുള്ള മറുപടിയായി സമൂഹമാധ്യമമായ എക്സിൽ സച്ചിൻ ഇങ്ങനെ കുറിച്ചു:താങ്കളുടെ പക്കലുള്ളത് തെറ്റായ തീയതികളും വിവരങ്ങളുമാണ്. വ്യോമസേനാ പൈലറ്റെന്ന നിലയിൽ എന്റെ അച്ഛൻ ബോംബുകൾ വർഷിച്ചിട്ടുണ്ട്.പക്ഷേ, അതു താങ്കൾ പറയുന്നതു പോലെ 1966 മാർച്ച് 5ന‌് മിസോറമിനു മേലായിരുന്നില്ല. മറിച്ച്, […]

National

ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കണ്ട് സച്ചിൻ പൈലറ്റ്

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി ജന്തർമന്തറിലെത്തി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്. ഗുസ്തി താരങ്ങൾക്കുള്ള നീതി വൈകുന്നതിന് പിന്നിൽ ആരുടെ സമ്മർദ്ദമാണെന്ന് അദ്ദേഹം ചോദിച്ചു.. കഴിഞ്ഞ 26 ദിവസമായി രാജ്യത്തിന്റെ അഭിമാനമായ നമ്മുടെ കായിക താരങ്ങൾ ജന്തർമന്തറിൽ ധർണയിലാണ്. ഗുസ്തി താരങ്ങൾക്ക് രാജ്യത്തിൻ്റെ പിന്തുണയുണ്ട്. എന്നാൽ ജുഡീഷ്യൽ നടപടി സ്വീകരിക്കാൻ വൈകുന്നത് എന്തുകൊണ്ട്? […]

National News

സച്ചിൻ പൈലറ്റിന്റെ ജന സംഘർഷ് യാത്ര രാജസ്ഥാനിൽ പുരോഗമിക്കുന്നു; കോൺഗ്രസ് നിർണായക യോഗം ഡൽഹിയിൽ

നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് നടത്തുന്ന പദയാത്ര രാജസ്ഥാനിൽ പുരോഗമിക്കുന്നു. അതേ , സമയം സച്ചിൻ പൈലറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാന ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിംഗ് രൺധാവ വിളിച്ചു ചേർത്ത യോഗം ഇന്ന് ഡൽഹിയിൽ നടക്കും. സംസ്ഥാന കോൺ​ഗ്രസ് അദ്ധ്യക്ഷൻ ​ഗോവിന്ദ് സിം​ഗ് ദൊത്തസാര, സഹഭാരവാഹികളായ ഖാസി മുഹമ്മദ് നിസാമുദ്ദീൻ, അമൃത ധവാൻ, വീരേന്ദ്ര റാത്തോഡ് എന്നിവരും യോ​ഗത്തിൽ പങ്കെടുത്തേക്കും. സച്ചിൻ പൈലറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാ​ഗം […]

National News

സച്ചിൻ പൈലറ്റിന്റെ ജൻ സംഘർഷ് യാത്രക്ക് ഇന്ന് തുടക്കം

രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെതിരെ മുൻ ഉപ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് നയിക്കുന്ന ജൻ സംഘർഷ് യാത്രക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ അഴിമതി, പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് 125 കിലോമീറ്റർ സഞ്ചരിക്കുന്നഅഞ്ചു ദിവസത്തെ ജൻ സംഘർഷ് യാത്ര അജ്‌മീറിൽ നിന്നാണ് ആരംഭിക്കുന്നത്. സച്ചിൻ പൈലറ്റ് വ്യാഴാഴ്ച രാവിലെ ജയ്പൂരിൽ നിന്ന് ട്രെയിനിൽ പുറപ്പെടും. ട്രെയിനിൽ യുവാക്കളോട് സംസാരിച്ച് അജ്മീറിലെത്തും. അശോക് ഉദ്യാനത്തിനു സമീപം സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിച്ച ശേഷം കാൽനടയായി […]

National

‘ഭരണം ലഭിച്ചത് പാർട്ടി പ്രവർത്തകരുടെ കഴിവ്കൊണ്ട്, നിലനിർത്തേണ്ടത് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഉത്തരവാദിത്വം’; സച്ചിൻ പൈലറ്റ്

  • 11th October 2022
  • 0 Comments

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് ഭരണം ലഭിച്ചത് പാർട്ടി പ്രവർത്തകരുടെ ശക്തികൊണ്ടാണെന്ന് സച്ചിൻ പൈലറ്റ്. 2018ൽ ലഭിച്ച ഭരണം നിലനിർത്തുന്നതിന് പ്രവർത്തകരും നേതാക്കളും ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുകായണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സച്ചിൻ. സച്ചിൻ പൈലറ്റ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കുന്ന സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് വർഷത്തെ പോരാട്ടവും കഠിന പരിശ്രമവുമാണ് 2018ലെ തെരഞ്ഞെടുപ്പിൽ വിജയം നേടിത്തന്നുവെന്ന് സച്ചിൻ പറഞ്ഞു. തുടർഭരണം എന്നത് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുജനത്തിന്റെയും യുവാക്കളുടെയും […]

National News

രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി;ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന് ഒരു വിഭാഗം നേതാക്കളുടെ ആരോപണം

  • 26th September 2022
  • 0 Comments

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.​അശോക് ​ഗെലോട്ട് കോൺ​ഗ്രസ് അധ്യക്ഷനാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചയാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. കോൺ​ഗ്രസ് നേതൃത്വത്തിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് താല്പര്യം. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നതിനോട് ​ഗെലോട്ടിന് താല്പര്യമില്ല.രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം ഇന്നലെ റദ്ദാക്കിയിരുന്നു. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിക്കുകയും ചെയ്തു. അശോക് ഗെലോട്ടിനേയും, സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗെലോട്ടുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. കാര്യങ്ങൾ തൻ്റെ […]

National

‘ബിജെപിക്കൊപ്പം നിന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത് മറന്നിട്ടില്ല’ സച്ചിൻപൈലറ്റിനെതിരെ ഗെലോട്ട് പക്ഷം

  • 25th September 2022
  • 0 Comments

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിയമസഭ കക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. യോഗത്തിന് മുന്നോടിയായി ചേർന്ന ഗെലോട്ട് പക്ഷത്തെ എംഎൽ എമാരുടെ യോഗത്തിൽ സച്ചിൻ പൈലറ്റിനെതിരെ കടുത്ത വിമർശനമുയർന്നു. 2 വർഷം മുൻപ് ബിജെപിക്ക് ഒപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത് മറന്നിട്ടില്ലെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. ഇതോടെ ഇന്ന് വൈകിട്ട് ചേരുന്ന യോഗം നിർണായകമായി. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാകും യോഗം […]

National News

രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടനയില്‍ സന്തോഷം; കോണ്‍ഗ്രസില്‍ ഭിന്നതയില്ല; സച്ചിൻ പൈലറ്റ്

  • 21st November 2021
  • 0 Comments

രാജസ്ഥാന്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ സന്തോഷമുണ്ടെന്നുംപുനഃസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും സച്ചിന്‍ പൈലറ്റ് . ‘2023ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. 15 പുതിയ മന്ത്രിമാര്‍ സ്ഥാനമേല്‍ക്കാന്‍ പോകുകയാണ്. ദളിത് പ്രാതിനിധ്യമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പ്, ആ ഗ്രൂപ്പ് എന്നിങ്ങനെയില്ല. തീരുമാനങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് കൈകൊള്ളുന്നത്.പാര്‍ട്ടിയെ സംബന്ധിച്ച് ഭാവിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ […]

Kerala

സച്ചിൻ പൈലറ്റിനെതിരെ നൽകിയ ഹർജി സ്‌പീക്കർ പിൻവലിച്ചു

  • 27th July 2020
  • 0 Comments

രാജസ്ഥാൻ: രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസ്. 18 വിമത എംഎൽഎമാരെയും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും അയോഗ്യരാക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി സ്പീക്കർ പിൻവലിച്ചു. ഇന്ന് വാദം പുനരാരംഭിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചത് അപ്രതീക്ഷിതമായ മാറ്റമായി മാറിയിരിക്കുകയാണ്. നേരത്തെ ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭരണഘടന പ്രകാരം സ്പീക്കറുടെ അധികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ഉന്നയിച്ചാണ് സുപ്രീംകോടതിയിൽ ഹർജി സംറപ്പിച്ചത് എന്നാൽ ഇന്നത് സ്‌പീക്കർ സി.പി ജോഷി പിൻവലിക്കുകയായിരുന്നു. സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെ ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് വിഭാഗം സമർപ്പിച്ച […]

News

താന്‍ ഇപ്പോഴും കോണ്‍ഗ്രസ്; എനിക്ക് വേണ്ടത് മാന്യമായ തൊഴില്‍ അന്തരീക്ഷം; സച്ചിന്‍ പൈലറ്റ്

ബി.ജെ.പിയില്‍ ചേരുകയെന്ന ലക്ഷ്യത്തോടെയല്ല പാര്‍ട്ടി വിട്ടതെന്നും താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്നും സച്ചിന്‍ പൈലറ്റ്. ജനങ്ങള്‍ക്ക് വേണ്ടി തന്നെയായിരിക്കും തന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, ബി.ജെ.പിയുമായി ഒരിക്കലും സഹകരിക്കില്ലെന്നും പൈലറ്റ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പിയുടെ ഒരു നേതാക്കളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ല. ബി.ജെ.പി നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും സച്ചില്‍ പൈലറ്റ് പറഞ്ഞു. 2018 ല്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് […]

error: Protected Content !!