‘ക്രിക്കറ്റും കശ്മീരും: സ്വര്‍ഗത്തിലെ ഒരു മത്സരം’; തെരുവുകളില്‍ ക്രിക്കറ്റ് കളിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍; വീഡിയോ വൈറല്‍
കശ്മീരിലെ തെരുവുകളില്‍ ക്രിക്കറ്റ് കളിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വീഡിയോ വൈറലാകുന്നു. ‘ക്രിക്കറ്റും കശ്മീരും: സ്വര്‍ഗത്തിലെ ഒരു മത്സരം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. സച്ചിന്‍, ബാറ്റ് ചെയ്യുമ്പോള്‍ നാട്ടുകാര്‍ കൈയ്യടിക്കുന്നതും വീഡിയോയിലുണ്ട്. ഫെബ്രുവരി 17ന് ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ബാറ്റ് നിര്‍മ്മാണ യൂണിറ്റില്‍ സച്ചിന്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തി. മകള്‍ സാറ ടെണ്ടുല്‍ക്കറിനും ഭാര്യ അഞ്ജലിക്കുമൊപ്പമായിരുന്നു സച്ചിന്റെ സന്ദര്‍ശനം. തന്റെ മൂത്ത സഹോദരി തനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് വാങ്ങി നല്‍കിയതിനെ കുറിച്ചും സച്ചിന് […]