News

സച്ചിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 19th June 2020
  • 0 Comments

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തില്‍ സച്ചിയുടെ സഹോദരന്റെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംബറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, ലാല്‍ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ശേഷം തമ്മനത്തെ വീട്ടിലും പൊതുദര്‍ശനം നടന്നു.

Entertainment Kerala

അയ്യപ്പന്റെയും കോശിയുടെയും സച്ചി

  • 19th June 2020
  • 0 Comments

മലയാള സിനിമയുടെ തീരാ നഷ്ടമാണ് സംവിധായകൻ സച്ചി. പറയാനും, എഴുതാനും, പകർന്നു നൽകാനും ഒരുപാട് ബാക്കി വെച്ചാണ് അദ്ദേഹം വിട വാങ്ങിയത്. അദ്ദേഹത്തെ ചിന്തകളെ കുറിച്ച് അടുത്തറിയാവുന്ന പ്രിത്വിരാജ് സുകുമാരൻ തന്നെ ഇടയ്ക്കു പറഞ്ഞിട്ടുണ്ട്. അനേകം കഥകൾ കരുതി വെച്ച് മുൻപോട്ട് പോകുന്ന വ്യക്തിയാണ് സച്ചിയെന്ന്. വാണിജ്യപരമായി വിജയങ്ങൾ കണ്ടിരുന്ന സിനിമകൾക്ക് തിരകഥകൾ എഴുതുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നത്. ‘പണം മുടക്കുന്നവന്‌ അത്‌ തിരിച്ചുകിട്ടണം. ആരാന്റെ പണം ഉപയോഗിച്ച്‌ തന്റെ സങ്കൽപ്പത്തിലെ സിനിമകൾ ചെയ്യാൻ താൽപ്പര്യമില്ല’’. അതിനായുള്ള അവസരത്തിനായിരുന്നു […]

Kerala

പ്രിയ സംവിധായകന് വിട

  • 18th June 2020
  • 0 Comments

തൃശ്ശൂര്‍ : സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍) (48) അന്തരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. ആദ്യ സര്‍ജറി വിജയകരമായിരുന്നു. രണ്ടാമത്തെ സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇന്ത്യൻ എഴുത്തുകാരൻ, കവി, നാടക കലാകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്, നിർമ്മാതാവ്. ബിജു മേനോൻ, ഷാജൂൺ കരിയൽ, പി സുകുമാർ, സുരേഷ് കൃഷ്ണ എന്നിവരുമായി ചേർന്ന് […]

error: Protected Content !!