Kerala News

കോന്നിയില്‍ കെ.സുരേന്ദ്രന് കനത്ത തിരിച്ചടി

കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിൽ കെ. സുരേന്ദ്രന് കനത്ത തിരിച്ചടി. ശബരിമല പ്രചരണവിഷയമാക്കുമെന്ന് ആവര്‍ത്തിച്ച് വോട്ട് തേടിയ കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ സുരേന്ദ്രന് 23000 വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടാനായത്. ശബരിമല ഉള്‍പ്പെടുന്ന ജില്ലയില്‍ ബി.ജെ.പി ഏറ്റവും പിന്നിലാണ്. ഇതുവരെ 87 ബൂത്തുകളാണ് ഇവിടെ എണ്ണിയത്. മഞ്ചേശ്വരത്ത് മാത്രമാണ് ബി.ജെ.പി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. അരൂരിലും കോന്നിയിലും വട്ടിയൂര്‍കാവിലും എറണാകുളത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.

Kerala Local

ശബരിമല വിഷയം മുന്‍കൈ എടുക്കെണ്ടതില്ല,പാര്‍ട്ടി ഈശ്വരവിശ്വാസത്തിന് എതിരല്ലെന്ന് ബോധ്യപ്പെടുത്തും; നിലപാട് മയപ്പെടുത്തി സി.പി.എം

ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുന്‍കൈ എടുക്കെണ്ടെന്ന് സി.പി.എം. വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും, വിശ്വാസികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു. ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാപ്രവര്‍ത്തന ശൈലി മാറണമെന്ന് തിരുത്തല്‍ രേഖയില്‍ പറയുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് പ്രവര്‍ത്തകര്‍ ചെല്ലണം. വിനയത്തോടെ ജനങ്ങളോട് ഇടപെടണം. പാര്‍ട്ടി ഈശ്വരവിശ്വാസത്തിന് എതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകള്‍ നടത്തും. തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും.

error: Protected Content !!