ആശമാരുടെ സമരം; നിയമസഭയില്‍ പ്രതിപക്ഷ- ഭരണപക്ഷ പോര്
തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ- ഭരണപക്ഷ പോര്. കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനമെന്ന വാദം കള്ളമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് മുഖ്യമന്ത്രിയെ വിളിച്ച രാഹുല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരെ മൈന്‍ഡ് ചെയ്തില്ലെന്നും ആരോപിച്ചു. ‘കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിച്ചവരാണ് ആശമാര്‍. അവരാണ്‌സെക്രട്ടറിയേറ്റ് പടിക്കല്‍ വെറും തറയില്‍ സമരം കിടക്കുന്നത്.700 രൂപ പ്രതിദിന വരുമാനമുള്ള സംസ്ഥാനത്ത് ആശ മാര്‍ക്ക് കിട്ടുന്നത് 232 […]