വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്റെ മരണത്തില്‍ പങ്കില്ല; ആരോപണം നിഷേധിച്ച് റഷ്യ
റഷ്യയുടെ കൂലിപ്പട്ടാളം വാഗ്നർ ഗ്രൂപ്പ് തലവൻ പ്രിഗോഷിന്റെ മരണത്തിൽ പങ്കില്ലെന്ന് റഷ്യ. പ്രിഗോഷിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടുവെന്ന ആരോപണം ശുദ്ധ നുണയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അതേ സമയം, പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മരണകാരണവും മരിച്ചവരുടെ വിവരങ്ങളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് തന്റെ പ്രൈവറ്റ് ജെറ്റ് അപകടത്തിൽപ്പെട്ടാണ് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടത്. മോസ്‌കോയില്‍ വച്ചുണ്ടായ അപകടത്തില്‍ പ്രിഗോഷിന്റെ ഒപ്പമുണ്ടായിരുന്ന ആരും രക്ഷപെട്ടില്ല. സംഭവത്തില്‍ പ്രിഗോഷിന്റെ കുടുംബത്തോട് റഷ്യന്‍ […]