പ്രളയം: ക്ഷീരമേഖലയില്‍ 6.35 കോടിയിലേറെ നഷ്ടം
കോഴിക്കോട് : ഓഗസ്റ്റ് എട്ടിന് ആരംഭിച്ച പ്രളയത്തില്‍ ജില്ലയിലെ ക്ഷീര വികസനവകുപ്പിന് 6.35 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. 21 പശുക്കള്‍, 7 കിടാരികള്‍, 24 കന്നുകുട്ടികള് എന്നിവ ചത്തു. 165 കാലിത്തൊഴുത്തുകള്‍ പൂര്‍ണമായും 722 എണ്ണം ഭാഗികമായും നശിച്ചു. ഇതോടൊപ്പം ക്ഷീര സംഘങ്ങളിലെ ഉപകരണങ്ങള്‍ നശിച്ചതും കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായതും നഷ്ടത്തിന്റെ ആക്കം കൂട്ടി. 50 കി.ഗ്രാമിന്റെ 11261 പാക്ക് കാലിത്തീറ്റയും 108345 കി.ഗ്രാം വൈക്കൊലും നശിച്ചു. 242.5 ഹെക്ടര്‍ തീറ്റപ്പുല്‍ കൃഷിയും പൂര്‍ണമായും നശിച്ചു. ക്ഷീരസംഘങ്ങളിലെ പാല് […]