ഐ പി എൽ സീസണിലേക്ക് പുതിയ നിയമാവലികളുമായി ബിസിസിഐ
വരുന്ന ഐപിഎൽ സീസണിലേക്കുള്ള പുതിയ നിയമാവലികളുമായി ബിസിസിഐ. ഒരു ഇന്നിംഗ്സിനുള്ള സമയം 90 മിനിട്ടുകളാക്കി നിജപ്പെടുത്തിയിട്ടുണ്ട്. 20 ഓവർ പന്തെറിയാൻ പരമാവധി 90 മിനിട്ട് മാത്രമേ ഉപയോഗിക്കാവൂ. നേരത്തെ, 90ആം മിനിട്ടിലോ അതിനു മുൻപോ 20ആം ഓവർ തുടങ്ങണം എന്ന നിയമമാണ് ഉണ്ടായിരുന്നത്. ഇത് മാറ്റിയാണ് പുതിയ നിയമം. 14.11 ആവണം ഇന്നിംഗ്സിൻ്റെ ഓവർ റേറ്റ്. അതിൽ കൂടുതലായാൽ പിഴ ഒടുക്കേണ്ടി വരും. 85 മിനിട്ടാണ് ആകെ ഇന്നിംഗ്സിൻ്റെ സമയം. അഞ്ച് മിനിട്ട് സ്ട്രറ്റേജിക് ടൈം ഔട്ട് […]