Kerala kerala

സിപിഎം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

  • 28th October 2024
  • 0 Comments

സിപിഎം പ്രവര്‍ത്തകന്‍ സി അഷ്‌റഫിനെ വധിച്ച കേസില്‍ പ്രതികളായ 4 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എരുവട്ടി പുത്തന്‍കണ്ടം പ്രനൂബ നിവാസില്‍ എം പ്രനു ബാബു എന്ന കുട്ടന്‍ (34), മാവിലായി ദാസന്‍മുക്ക് ആര്‍വി നിവാസില്‍ ആര്‍ വി നിധീഷ് എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസില്‍ വി ഷിജില്‍ എന്ന ഷീജൂട്ടന്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ കെ ഉജേഷ് എന്ന ഉജി (34) എന്നിവരാണ് പ്രതികള്‍. ഒന്നു മുതല്‍ നാലു വരെ […]

Kerala kerala kerala politics

എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം

  • 25th September 2024
  • 0 Comments

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ രണ്ട് കൂടിക്കാഴ്ചകളും അന്വേഷിക്കും. എഡിജിപിക്കൊപ്പം ആര്‍എസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയെടുക്കും. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നവരുടെ മൊഴിയാണ് എടുക്കുക.

Kerala kerala

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

  • 7th September 2024
  • 0 Comments

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്. ആര്‍എസ്എസ് പ്രമുഖ് സമ്പര്‍ക്ക് ജയകുമാറാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. ദത്താത്രേയുമായുള്ള കൂടിക്കാഴ്ചയുടെ ഇടനിലക്കാരനും ജയകുമാറായിരുന്നു. രണ്ടുകൂടിക്കാഴ്ചയുടെയും ഉദ്ദേശ്യം […]

kerala Kerala

ആര്‍.എസ്.എസ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; മൂന്നു പേര്‍ കസ്റ്റഡിയില്‍

  • 20th March 2024
  • 0 Comments

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയിലായി. പ്ലാവൂര്‍ ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് വിഷ്ണുവിനാണ് കുത്തേറ്റത്. ഉത്സവ പരിപാടിക്കിടെയായിരുന്നു സംഭവം. പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജിത്തു എന്നയാള്‍ ഒളിവിലാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Kerala

പഴയ ഇരുമ്പ് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടി; ആര്‍എസ്എസ് നേതാവും ഭാര്യയും അറസ്റ്റില്‍

  • 10th February 2024
  • 0 Comments

പാലക്കാട്: പഴയ ഇരുമ്പ് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശ് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ആര്‍എസ്എസ് മുന്‍ അഖിലേന്ത്യ നേതാവ് കെസി കണ്ണന്‍ (60), ഭാര്യ പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാഭായ് (48) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശിയായ മധുസൂദന റെഡ്ഡിയാണ് പരാതിക്കാരന്‍. സ്‌ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാന്‍സായി ഇവര്‍ പണം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്‌ക്രാപ് നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. […]

National News

ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ല; അസം മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

  • 24th January 2024
  • 0 Comments

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കയ്യിലാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. തനിക്കെതിരെ കഴിയുന്നത്ര കേസുകൾ രജിസ്റ്റർ ചെയ്യാം. ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുൽ പറഞ്ഞു. “രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണ്. ഷായ്‌ക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടാൽ ഹിമന്തയെ പാർട്ടിയിൽ നിന്ന് പുറത്താക്കും. […]

National News

ഗാന്ധി വധം; ആർ എസ് എസിനെ നിരോധിച്ചത് പാഠപുസ്തകത്തിൽ നിന്ന് നീക്കി

  • 5th April 2023
  • 0 Comments

ഗാന്ധി വധത്തെ തുടർന്ന് ആർ എസ് എസിനെ നിരോധിച്ചതും ഗാന്ധിയോട് ഹിന്ദു തീവ്രവാദികൾക്ക് വെറുപ്പായിരുന്നു എന്ന ഭാഗവും ഒഴിവാക്കി പാഠപുസ്തകം. പന്ത്രണ്ടാം ക്ളാസ്സിലേക്കുള്ള NCERT പുസ്തകത്തിൽ നിന്നാണ് പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. ഈ ഭാഗങ്ങൾ കഴിഞ്ഞ 15 വർഷങ്ങളായി രാഷ്ട്രമീമാംസ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗാന്ധി ഘാതകനായ ഗോഡ്‌സെ പൂനയിൽ നിന്നുള്ള ബ്രാഹ്മണനായിരുന്നു എന്ന പരാമർശവും നീക്കം ചെയ്തിട്ടുണ്ട്. പഠഭാഗങ്ങൾ നീക്കം ചെയ്യുമ്പോൾ NCERT പുറത്തിറക്കാറുള്ള കുറിപ്പിൽ പക്ഷെ ഇതേ സംബന്ധിച്ച് ഒരു പരാമർശവുമില്ല. ‘ദ ഇന്ത്യൻ […]

National News

ആർഎസ്എസുമായി ചർച്ച നടത്തി ജമാഅത്തെ ഇസ്‌ലാമി;ആൾകൂട്ടകൊലപാതകം,ബുൾഡോസർ രാഷ്ട്രീയം എന്നിവ ചർച്ചയായി

  • 14th February 2023
  • 0 Comments

ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്‍ലാമി.മുസ്ലിം സംഘടനകളും ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് വേദിയാെരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായായിരുന്നു ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ച.കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതെന്നും ‘ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ ആരിഫ് അലി വ്യക്തമാക്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെ ചർച്ചയ്ക്കിടെ ആർഎസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. […]

Kerala News

ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു;സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ സംരക്ഷിച്ചുവെന്ന് സുധാകരൻ

  • 9th November 2022
  • 0 Comments

ആർ എസ് എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.കണ്ണൂരിൽ എം.വി. രാഘവൻ അനുസ്‌മരണ പരിപാടിയിലാണ് കെ. സുധാകരന്റെ വിവാദ പരാമർശം.താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഏത് പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോൾ സംരക്ഷിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.എന്നാൽ ആർ എസ് എസിന്റെ രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തനിക്ക് ബിജെപിയിൽ […]

National

‘രാജ്യത്ത് ബിജെപി സർക്കാർ ഭരിക്കുന്നിടമെല്ലാം മുസ്ലീങ്ങൾ തുറന്ന ജയിലിൽ കഴിയുന്നതു പോലെയാണ്’, ബിജെപിക്കെതിരെ ഒവൈസി

  • 9th October 2022
  • 0 Comments

ദില്ലി: തെരുവ് നായ്ക്കൾക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഗുജറാത്തിലെ നവരാത്രി ഗർബ പരിപാടിയിൽ കല്ലെറിഞ്ഞുവെന്നാരോപിച്ച് കസ്റ്റഡിയിലായ പ്രതികളെ തൂണിൽ കെട്ടിയിട്ട് തല്ലിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി. രാജ്യത്ത് എവിടെ ബിജെപി സർക്കാർ ഭരിക്കുന്നുണ്ടോ അവിടെയെല്ലാം മുസ്ലീങ്ങൾ തുറന്ന ജയിലിൽ കഴിയുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മദ്റസകൾ തകർക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതാണോ നമ്മുടെ ബഹുമാനം? ഒരു മുസ്ലിമിന് സമൂഹത്തിൽ ബഹുമാനമില്ലേ? ഇതാണോ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് മേധാവി മോഹൻ […]

error: Protected Content !!