മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ പ്രതിഷേധം;തമിഴ്നാടിന്റെ നടപടി പ്രതീക്ഷിക്കാത്തത് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിനെതിരേ ശക്തമായി പ്രതിഷേധം. അർധരാത്രി മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഉയർത്തിയത് ദൗർഭാഗ്യകരമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.ഇന്നലെ രാത്രിയില്‍ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് കൂടാതെ തുറന്നതാണ് നിരവധി ഇടങ്ങളില്‍ ജനലനിരപ്പ് ഉയരാനും നിരവധി വീടുകളില്‍ വെള്ളം കയറാനും ഇടയാക്കിയത്.പെരിയാര്‍ തീരപ്രദേശ വാസികള്‍ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില്‍ കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാത ഉപരോധിക്കുകയാണ്.ഷട്ടർ ഉയർത്തുന്നതിനെ കുറിച്ച് തമിഴ്നാട് മുന്നറിയിപ്പ് നൽകിയില്ല.മുന്നറിയിപ്പില്ലാതെ ഷട്ടർ ഉയർത്തുന്നത് ജനഹിതത്തിന് യോജിച്ചതല്ലെന്നും തമിഴ്നാടിന്റെ നടപടി പ്രതീക്ഷിക്കാത്തതാണ്. നടപടി […]

