Kerala News

വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നിൽ നേപ്പാൾ സ്വദേശിനിയടക്കം അഞ്ചംഗ സംഘം; രണ്ട് പേർ പിടിയിൽ

  • 24th January 2024
  • 0 Comments

വർക്കലയിൽ വൻ മോഷണ പരമ്പര. വീട്ടുകാരെ മയക്കി കിടത്തിയാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു വീട്ടില്‍ താമസം. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു 15 ദിവസമായി ഇവിടെ ജോലിക്കുവരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയുടെ […]

National News

പട്ടാപ്പകൽ നഗരമധ്യത്തിൽ വൻ കൊള്ള; ജ്വല്ലറിയില്‍ കയറിയ അഞ്ചഗം സംഘം മോഷ്ടിച്ചത് 10 കോടിയുടെ ആഭരണങ്ങള്‍

  • 10th November 2023
  • 0 Comments

ഉത്തരാഖണ്ഡില്‍ പട്ടാപ്പകല്‍ നഗരമദ്ധ്യത്തില്‍ നാടിനെ നടുക്കിയ വന്‍ കൊള്ള. കഴിഞ്ഞ ദിവസം നടന്ന മോഷണം സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലുതാണെന്ന് പോലീസ് പറഞ്ഞു. മാസ്‍ക് ധരിച്ച് നഗരത്തിലെ പ്രമുഖ ജ്വല്ലറിയിലെത്തിയ ആയുധധാരികളായ അഞ്ചംഗ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കവർച്ച നടന്നത്. ഡെറാ‍ഡൂണിലെ രാജ്പൂര്‍ റോഡിലുള്ള റിലയന്‍സ് ജ്വല്ലറിയില്‍ നിന്ന് ഏതാണ്ട് പത്ത് കോടി രൂപ വിലവരുന്ന ആഭരണങ്ങളാണ് വ്യാഴാഴ്ച രാവിലെ മോഷ്ടാക്കള്‍ കൊണ്ടുപോയത്. നഗരത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണ വാര്‍ഷിക ആഘോഷങ്ങള്‍ […]

Kerala News

പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘങ്ങൾ; വ്യാപക രീതിയിൽ തട്ടിപ്പുകൾ അരങ്ങേറുന്നു

  • 25th July 2023
  • 0 Comments

സംസ്ഥാനത്തെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകൾ നടത്തി സംഘം. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, കൊടുവള്ളി,താമരശ്ശേരി പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, ഇരിട്ടി ,ഇരിക്കൂർ തുടങ്ങിയ പ്രദേശങ്ങളിലെ ടൗണുകൾ കേന്ദ്രീകരിച്ചുമാണ് വലിയ രീതിയിലുള്ള തട്ടിപ്പുകൾറിപ്പോർട്ട് ചെയ്തത്. നിരവധി ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു. കർണാടകയിൽ നിന്ന് വണ്ടി വാടകക്ക് എടുത്ത് ഓരോ പ്രദേശത്തുമെത്തുന്ന സംഘം ഓരോ കേന്ദ്രങ്ങളിലും തമ്പടിച്ച് താമസിച്ചാണ് തട്ടിപ്പുകൾക്കെല്ലാം കളമൊരുക്കുന്നത്. പിടിച്ചുപറി, വീട്ടിൽ കയറിയുള്ള അക്രമം, […]

Local News

കോളായിതാഴത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നസ്ത്രീയുടെ കഴുത്തിൽ നിന്ന് മാല കവർന്നു

കാരന്തൂർ കോളായിതാഴത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നസ്ത്രീയുടെ കഴുത്തിൽ നിന്ന് മാല കവർന്നു .കാരന്തൂർ കൊളായി താഴത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഷീന എം.കെ എന്ന സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയാണ് ബൈക്കിൽ എത്തിയ ആൾ തട്ടിപ്പറിച്ചെടുത്ത് കടന്നുകളഞ്ഞത്.സ്ത്രീ ബഹളം വെച്ചതിനെ തുടന്ന് ആളുകൾ ഓടിക്കൂടിയെങ്കിലും ആളെകണ്ടെത്താനായില്ല.ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയിൽ അംഗനവാടിക്കടുത്തു വെച്ച് മൂന്ന് മണിയോടെയായിരുന്നുസംഭവം.ചുവന്ന ബൈക്കിൽ എത്തിയ മോഷ്ടാവ് രണ്ടര പവൻതൂക്കം വരുന്ന മാലയാണ് കവർന്നത്. കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പോലീസ് […]

National News

ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ കവർച്ച; ഡ്രൈവറും ജോലിക്കാരിയും അറസ്റ്റിൽ

  • 22nd March 2023
  • 0 Comments

രജനികാന്തിന്റെ ഇളയ മകൾ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ട് ജോലിക്കാരിയും അറസ്റ്റിൽ. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരാണ് അറസ്റ്റിലായത്. അവരുടെ പക്കൽ നിന്ന് 100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തു.18 വർഷമായി ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന ഈശ്വരി […]

Kerala News

പാലക്കാട് പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച; മുഖ്യ പ്രതികൾ പിടിയിൽ

  • 21st March 2023
  • 0 Comments

പാലക്കാട് കല്‍മണ്ഡപത്ത് വീട്ടമ്മയെ പട്ടാപ്പകൽ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസിൽ മുഖ്യ പ്രതികളായ തൗഫീഖ്, വിമൽ, ബഷീറുദ്ദീൻ എന്നിവർ അറസ്റ്റിൽ.വീട്ടുടമസ്ഥന്റെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായ തൗഫീഖാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മണിയോടെ പ്രതിഭാനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ അന്‍സാരിയുടെ വീട്ടിൽ ഓട്ടോയിൽ മൂന്ന് പേരെത്തി. വെള്ളം ആവശ്യപ്പെട്ട സംഘം വീട്ടിലേക്ക് കയറി അൻസാരിയുടെ ഭാര്യ ഷഫീനയെ ആക്രമിച്ച് കെട്ടിയിട്ട് സ്വര്‍ണ്ണാഭരണങ്ങളും പണവും കവർന്നു. തുടർന്ന് […]

Kerala News

സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തി യുവാവ്, മോഷ്ടിച്ചത് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും

സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തി യുവാവ്. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷാണ് സ്വന്തം വീട്ടില്‍ മോഷണം നടത്തിയത്. സ്വന്തം വീട് കുത്തിത്തുറന്ന് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളുമാണ് യുവാവ് മോഷ്ടിച്ചത്. വെള്ളിയാഴ്ച പകലാണ് വീട്ടില്‍ മോഷണം നടന്നത്. പൊഫഷണല്‍ കള്ളന്‍മാര്‍ വീട് കൊള്ളയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു സനീഷിന്റെ പ്രവര്‍ത്തികള്‍. വെള്ളിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് യുവാവ് സ്വന്തം വീട്ടില്‍ തന്നെ മോഷണത്തിനായി കയറിയത്. കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛന്‍ കരുതിവെച്ചിരുന്ന 50,000രൂപ അലമാര […]

Kerala News

കാട്ടാക്കടയില്‍ മുഖംമൂടി ധരിച്ച രണ്ടംഗസംഘം തോക്ക് ചൂണ്ടി സ്വര്‍ണം കൊള്ളയടിച്ചു, ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

തിരുവനന്തപുരം കാട്ടാക്കടയില്‍ തോക്കുചൂണ്ടി കവര്‍ച്ച. കാട്ടാക്കടയ്ക്ക് സമീപം കളിയാക്കോടാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ടംഗ സംഘമാണ് ബൈക്കിലെത്തി കൊള്ള നടത്തിയത്. കളിയാകോട്ടെ രതീഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രതീഷിന്റെ മക്കളും ഭാര്യാമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ണ കമ്മലെന്ന് കരുതി കള്ളന്മാര്‍ കൊള്ളയടിച്ചത് മുക്കുപണ്ടമായിരുന്നു. നഷ്ടപ്പെട്ട കമ്മല്‍ സ്വര്‍ണമായിരുന്നില്ലെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചു. കാട്ടാക്കട പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രധാനമായും പ്രദേശത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എസ്ഐയുടെ […]

National News

ഈദ് വിരുന്നിനെത്തിയ അതിഥി ആഭരണം മോഷ്ടിച്ച് വിഴുങ്ങി; വയറിളക്കി പുറത്തെടുത്തു

ചെന്നൈയിൽ ജ്വല്ലറി സ്റ്റോറിലെ ജീവനക്കാരിയായ യുവതിയുടെ വീട്ടിൽ ഈദ് സൽക്കാരത്തിനെത്തി 1. 45 ലക്ഷം വില വരുന്ന ആഭരണങ്ങൾ മോഷ്ടിച്ചു . പിടിക്കപെടാതിരിക്കാൻ ബിരിയാണിയോടൊപ്പം പ്രതി ആഭരണങ്ങൾ വിഴുങ്ങിയതോടെ ഡോക്ടർമാർ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്. യുവതിയുടെ സുഹൃത്തിന്റെ കൂടെയെത്തിയ കാമുകനാണ് പ്രതി. വിരുന്ന് കഴിഞ്ഞ് അതിഥികൾ പോയതോടെയാണ് ഡയമണ്ട് നെക്ലേസ് ഉൾപ്പെടെയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് വീട്ടുകാർ അറിഞ്ഞത്. അതിഥികളെ വിളിച്ച് ഇവർ പരിശോധന നടത്തുന്നിയതിനിടെ സുഹൃത്തിനോടൊപ്പം വന്ന കാമുകനിൽ ഇവർക്ക് സംശയം തോന്നിയത്. ഉടനെ […]

Kerala News

നിസാമുദ്ദീൻ-തിരുവനന്തപുരം ട്രെയിനിലെ കൊള്ള; പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു

  • 12th September 2021
  • 0 Comments

നിസാമുദ്ദീൻ-തിരുവനന്തപുരം ട്രെയിനിലെ മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. അസ്ഗർ ബാദ്ഷായാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് നിലവിലെ നിഗമനം.സ്ഥിരം കുറ്റവാളിയായ ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും ആർപിഎഫ് തെരച്ചിൽ തുടങ്ങി. അന്വേഷണത്തിൻ്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായെ കവർച്ചയ്ക്ക് ഇരയായ വിജയശ്രീ എന്ന സ്ത്രീ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ഇരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ അസ്ഗർ […]

error: Protected Content !!