Kerala News

ദേശീയപാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കണം, ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

  • 6th August 2022
  • 0 Comments

ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയപാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതി ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. ദേശീയപാത കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. അമിക്കസ് ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചിരുന്നു. നെടുമ്പാശേരിയിലെ വാര്‍ത്ത അറിഞ്ഞ അമിക്കസ്‌ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് […]

Kerala News

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്, റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥത; വിഡി സതീശന്‍

  • 6th August 2022
  • 0 Comments

കുഴികള്‍ നിറഞ്ഞ് ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ടോള്‍ വാങ്ങുന്ന റോഡിലാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനാകില്ല. നികുതി പോലെയല്ല ടോള്‍ പിരിവ്. റോഡുകളില്‍ നല്‍കുന്ന സൗകര്യത്തിനാണ് ടോള്‍ നല്‍കുന്നത്. റോഡ് നന്നാക്കാതെയുള്ള ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണം. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് […]

National News

സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് ബിജെപി എം എല്‍ എയ്ക്ക് പരിക്ക്

  • 1st August 2022
  • 0 Comments

സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് ബി.ജെ.പി എം.എല്‍.എയ്ക്ക് പരിക്ക്. സൈക്കിള്‍ സവാരിക്കിടെയാണ് യുപിയിലെ ബി.ജെ.പി. നേതാവും ജെവാര്‍ എം.എല്‍.എ. യുമായ ധീരേന്ദ്ര സിങ്ങിന് പരിക്കേറ്റത്. കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം ശനിയാഴ്ച രാത്രി 7.30- ഓടെയുണ്ടായ അപകടത്തിലാണ് 55 കാരനായ എം.എല്‍.എയ്ക്ക് പരിക്കേറ്റത്. എം.എല്‍.എ. പതിവ് സൈക്കിള്‍ സവാരിക്കായി പോയതാണെന്നും ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നതായും അനുയായികള്‍ പറഞ്ഞു. വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നു. കൈമുട്ടിന് സാരമായി പരിക്കേറ്റ എം.എല്‍.എ. യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈമുട്ടിന് പൊട്ടലുണ്ടായിരുന്നതിനെ […]

Kerala News

റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് ഹൈക്കോടതി

  • 19th July 2022
  • 0 Comments

സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന ചോദ്യമായി കേരള ഹൈക്കോടതി. റോഡുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ പരിഹാസമുന്നയിച്ചത്. സംസ്ഥാനത്ത് അനുദിനം റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് അനുവദിക്കാനാകില്ല. മികച്ച റോഡുകള്‍ എന്നത് പൊതുജനത്തിന്റെ അവകാശമാണ്. മോശം അവസ്ഥയിലായ റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താതെ ആ പണം മറ്റാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസ് എടുക്കണം. റോഡ് പണിയ്ക്ക് നേതൃത്വം […]

Kerala News

പൂര്‍ത്തിയായ പദ്ധതികള്‍ക്കു മുന്നില്‍ നിന്ന് പടമെടുത്ത് മടങ്ങുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണം’- റിയാസ്

  • 13th July 2022
  • 0 Comments

കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന കേന്ദ്രമന്ത്രി അടിക്കടി വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. അതിനേക്കാള്‍ കൂടുതല്‍ കുഴികളാണ് ദേശീയപാതയിലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് മന്ത്രിയുടെ പരിഹാസം. ‘റോഡിന്റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. ഇവിടുങ്ങളില്‍ ഒരുപാട് കുഴികളുണ്ട്. കേരളത്തില്‍ ജനിച്ച് ഇവിടെ കളിച്ചു വളര്‍ന്ന്, മറ്റൊരു സംസ്ഥാനത്ത് നിന്നും രാജ്യസഭാംഗമായി ഇപ്പോള്‍ കേന്ദ്രമന്ത്രിയായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം […]

Local News

കുന്ദമംഗലം മണ്ഡലത്തില്‍ രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി

  • 12th July 2022
  • 0 Comments

കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി വലിയപോയില്‍ റോഡിന് 8 ലക്ഷം രൂപയും കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പതിമംഗലം ഉണ്ടോടിക്കടവ് റോഡിന് 7 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കാലവര്‍ഷത്തില്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന പ്രസ്തുത റോഡുകള്‍ക്ക് ഫ്‌ലഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി നടത്തുന്നതിന് വേണ്ട അടിയന്തിര സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും […]

Local News

പുല്ലൂര്‍ മണ്ണത്താഴം റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 22nd June 2022
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലുര്‍ മണ്ണത്താഴം റോഡ് ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവവിലാണ് ഈ റോഡിന്റെ നവീകരണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ യു.സി പ്രീതി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ്, പി മുരളീധരന്‍, കെ.എന്‍ നമ്പൂതിരി, […]

Kerala News

വിലങ്ങാട് ആദിവാസി കോളനി റോഡ് നിർമാണം പൊടിമണ്ണില്‍ ടാറിങ് നടത്തിയ സംഭവത്തിൽ കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കാൻ ഉത്തരവ്

  • 5th February 2022
  • 0 Comments

കോഴിക്കോട് വിലങ്ങാട് ആദിവാസി കോളനിയിലേക്ക് നിർമിക്കുന്ന റോഡിൽ പൊടിമണ്ണിൽ ടാര്‍ ചെയ്ത സംഭവത്തില്‍ കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം.കോളനികളുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാരെ ഒഴിവാക്കുമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടു. കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരി റോഡാണ് അശാസ്ത്രീയമായി നിര്‍മിച്ചത്. ആവശ്യത്തിന് മെറ്റലുപയോഗിക്കാതെ ചെയ്ത ടാറിങ് നാട്ടുകാര്‍ കൈകൊണ്ട് പൊളിച്ചു നീക്കി.സംഭവം വിവാദമായതോടെയാണ് ജില്ലാ കളക്ടര്‍ ഇടപെട്ടത്. ഈ മാസം 28ന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിചിട്ടിട്ടുണ്ട് . […]

Kerala News

മഴക്കലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ല;മന്ത്രിയുടെ സാന്നിധ്യത്തിൽ വിമർശനവുമായി ജയസൂര്യ

  • 4th December 2021
  • 0 Comments

മോശം റോഡുകളെ വിമർശിച്ച് നടൻ ജയസൂര്യ.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് റോഡ് അറ്റകുറ്റപ്പണിയെ താരം വിമർശിച്ചത്. മഴയാണ് തടസ്സമെന്നത് ജനം അറിയേണ്ടതില്ല.നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും, മഴക്കലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. മോശം റോഡുകളിൽ വീണുമരിച്ചാൽ ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു.അതേസമയം, സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം അഭിനന്ദനാർഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകൾ ഇനി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നടൻ കൂട്ടിച്ചേർത്തു.

ഗതാഗതം നിരോധിച്ചു

  • 30th November 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ ദേശീയപാത 66 ല്‍ പൂഴിത്തല മുതല്‍ കൈനാട്ടി വരെയുളള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ ഒന്ന്) മുതല്‍ പ്രവൃത്തി തീരുന്നതു വരെ തലശ്ശേരി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മാഹി പളളി റെയിവേ സ്റ്റേഷന്‍ റോഡ് വഴി അഴിയൂരില്‍ പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Protected Content !!