ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് സമാപനമായി
റോഡ് സുരക്ഷ പാഠ്യവിഷയമാക്കും-മന്ത്രി എ.കെ.ശശീന്ദ്രൻഅടുത്ത അധ്യയന വർഷം മുതൽ റോഡ് സുരക്ഷ സംബന്ധിച്ച വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. റോഡ് സുരക്ഷ സന്ദേശങ്ങൾ കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വൈ.എം.സി.എ.ഹാളിൽ ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.സി.സി., സ്റ്റുഡന്റ് പോലീസ് മാതൃകയിൽ സ്‌കൂളുകളിൽ റോഡ് സുരക്ഷാ ക്ലബുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും കൂടുതൽ അപകടം നടക്കുന്ന റോഡുകൾ ദത്തെടുത്ത് […]


