Kerala News

മാസപ്പടി വിവാദം;പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് പിന്നിൽ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താത്പര്യമെന്ന് മന്ത്രി റിയാസ്

  • 15th August 2023
  • 0 Comments

മാധ്യമഉടമകളുടെ രാഷ്ട്രീയ താത്പര്യമാണ് മാസപ്പടി വിവാദത്തിന് പിന്നിലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.സ്വാതന്ത്രം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ.ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടിയിൽ പാർട്ടി സെക്രട്ടറിയേറ്റ് വിശദീകരിച്ചതിന് പുറത്ത് മറ്റൊന്നും പറയാനില്ലെന്നും 2021 ലെ തെരഞ്ഞെടുപ്പ് ഫലം ചാനൽ ചർച്ചകൾക്കുള്ള തിരിച്ചടിയാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Kerala

‘വിദേശ യാത്രകൾ നടത്തുന്നത് മോശം കാര്യമല്ല, മോദി ഒരുപാട് യാത്ര നടത്തുന്നുണ്ട്’: റിയാസ്

കോഴിക്കോട് : വിദേശ യാത്രകൾ നടത്തുന്നത് മോശം കാര്യമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ യുഎഇയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനു കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. കേരളസർക്കാരിന്റെ പ്രതിനിധി സംഘം യുഎഇയിലേക്ക് പുറപ്പെടാനിരിക്കെയാണ് മന്ത്രി വിദേശയാത്രയെക്കുറിച്ച് പ്രതികരിച്ചത്. വിദേശ യാത്രകൾ നടത്തുന്നത് ആദ്യമായിട്ടല്ല. ലോകം എന്തെന്ന് നേരിട്ട് മനസ്സിലാക്കുകയെന്നത് പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് വിദേശ യാത്ര നടത്തുന്നുണ്ട്. സിപിഎം പ്രസ്താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന […]

Kerala kerala politics

വനിതാ നേതാക്കള്‍ക്കെതിരായ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നത്: മുഹമ്മദ് റിയാസ്

  • 28th March 2023
  • 0 Comments

സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രസ്താവനയില്‍ കേസെടുക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ.പ്രതിപക്ഷം ഈ പ്രസ്താവന പോലും സിപിഎമ്മിനെതിരെ വഴിതിരിച്ചു വിടുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കെ.സുരേന്ദ്രനെതിരെ സിപിഎമ്മിലെ ആരും മറുപടി പറയാത്തതിനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ചതില്‍ കെ.സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഞായറാഴ്ച തൃശൂരില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ […]

Kerala

‘റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു?’ തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി

  • 19th September 2022
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞെന്നും എത്ര പേർക്ക് പരിക്ക്‌ പറ്റിയെന്നും ഉള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ വിവരം പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ലെന്ന് മന്ത്രി റിയാസ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. 2016-22 കാലയളവിൽ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞു, എത്ര യാത്രക്കാർക്ക് പരുക്കുപറ്റി എന്ന് ഓഗസ്റ്റ് 30ന് കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് മന്ത്രി റിയാസിനോട് സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.

Kerala National

വിദേശയാത്ര വൻതുക ചിലവില്ലാതെ,കേരളം അത്ര ദരിദ്രമല്ലെന്ന് ബാലഗോപാൽ,ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ മന്ത്രി റിയാസ് പാരീസിലേക്ക്

  • 13th September 2022
  • 0 Comments

മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്ര വൻതുക ചിലവില്ലാതെയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍,വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നമ്മൾ പോകണം. അത് പഠിക്കേണ്ടതുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളം.കേരളത്തിലെ ആളുകള്‍ വിദേശത്തേക്ക് പോകുന്നതും വരുന്നതും പുതിയ കാര്യമല്ല. […]

Kerala News

‘ന്നാ താന്‍ കേസ് കൊട്! ലാല്‍ സലാം’; റിയാസും ചാക്കോച്ചനും കണ്ടുമുട്ടിയപ്പോള്‍, രസിപ്പിക്കുന്ന കമന്റുകളുമായി സോഷ്യല്‍ മീഡിയ

  • 30th August 2022
  • 0 Comments

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കിടെ, ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരുവരും തമാശ പറഞ്ഞ് ആസ്വദിച്ച് ചിരിക്കുന്ന ചിത്രമാണ് റിയാസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് മുഖവുരയായി ഒന്നും ചേര്‍ത്തിട്ടില്ല. എന്നാല്‍ വളരെ രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ വന്നു കൊണ്ടിരിക്കുന്നത്. ”റോഡില്‍ കുഴിയുണ്ടെന്ന് രാജീവന്‍: ന്നാ താന്‍ കേസ് കൊടെന്ന് മന്ത്രി”, ”മന്ത്രി സാര്‍ കാര്യമായിട്ട് എന്തോ കോമഡി […]

Kerala News

ഇത്തരക്കാരെ എന്തിനാണ് കേന്ദ്രം മറച്ച് വെക്കുന്നത്;നെടുമ്പാശ്ശേരി അപകടത്തിൽ ദേശീയ പാതാ അതോറിറ്റിക്കെതിരെ മന്ത്രി റിയാസ്

  • 6th August 2022
  • 0 Comments

ദേശീയ പാതാ അതോറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.ദേശീയപാതയിലെ പ്രശ്‌നത്തിന് പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല. അങ്ങനെ ചെയ്താല്‍ അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാവും. ഇത്തരം കരാറുകാരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തണം. നമ്പറും പേരും സഹിതം പുറത്തുവിടാന്‍ തയ്യാറാവണം. ഇത്തരക്കാരെ എന്തിനാണ് കേന്ദ്രം മറച്ച് വെക്കന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണ് ഇത്തരത്തിലുള്ള കരാറുകാര്‍ക്കെതിരേ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. അതുപോലെ കേന്ദ്രവും ചെയ്യണം. എന്തിനാണ് കേന്ദ്രം കരാറുകാരെ ഭയക്കുന്നതെന്നും മുഹമ്മദ് […]

Kerala News

‘പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം’ ; ഹൈഡ്രോളിക് ജാക്കിയുടെ അപാകത അപകടത്തിന് കാരണമായി – റിയാസ്

കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. പാലത്തിന്റെ തകര്‍ച്ച സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഹൈഡ്രോളിക് ജാക്കിയുടെ അപാകത അപകടത്തിന് കാരണമായി. എന്‍ഐടി റിപ്പോര്‍ട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നു. എഞ്ചിനീയറോടും അസിസ്റ്റന്റ് എഞ്ചിനീയറോടും വിശദീകരണം തേടി. പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം.’- മന്ത്രി പറഞ്ഞു. ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ […]

Kerala News

‘ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി’മമ്മൂട്ടിയുടെ മകനാണ് ദുൽഖർ, ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി എന്ന് തിരിച്ചും മറിച്ചും പറയുന്നത് പോലെ

  • 29th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തളളി പൊതുമരാമത്ത് മന്ത്രിയും വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്.ആരോപണങ്ങള്‍ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നന്നായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും ഒരു കാലത്തും ഇല്ലാത്ത ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇപ്പോഴത്തെ ആരോപണങ്ങള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയതാണെന്നും റിയാസ് പറഞ്ഞു.2021 നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രചരിപ്പിച്ചതാണ് ഈ ആരോപണം. ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും […]

Kerala News

കൂളിമാട് പാലം തകർന്ന സംഭവം,ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്,രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം

  • 17th June 2022
  • 0 Comments

കൂളിമാട് പാലം അപകടത്തില്‍ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്.സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശം. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ […]

error: Protected Content !!